എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലുലു ഹൈപ്പർമാർക്കറ്റിൽ അവസരങ്ങൾ.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലുലു ഹൈപ്പർമാർക്കറ്റിൽ അവസരങ്ങൾ.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ലുലു ഹൈപ്പർ മാർക്കറ്റിൽ ക്യാഷർ ഉൾപ്പെടെ മറ്റു സ്ഥാപനങ്ങളിലേക്ക് അവസരങ്ങൾ. ലഭിച്ചിട്ടുള്ള ഒഴിവുകളും താഴെ നൽകുന്നു

 ലുലു ഹൈപ്പർമാർക്കറ്റിലേക്ക് ക്യാഷ്യർ ഒഴിവിലേക്ക് 20 അവസരങ്ങൾ.

NBYTE അക്കാദമി

1) സോഷ്യൽ സയൻസ് ടീച്ചർ : 03
2) സൈക്കോളജിസ്റ്റ് : 03
3) ബിസിനസ് ഡെവലപ്‌മെന്റ് 
4) എക്സിക്യൂട്ടീവ് : 04


യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 23 ന് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1 വരെ കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററിൽ വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർ അഭിമുഖത്തിനുള്ള രസീത് ഹാജരാക്കണം.


അഭിമുഖ തീയതി: 23 ജൂൺ 2025, സമയം: രാവിലെ 10:30 - ഉച്ചയ്ക്ക് 1 മണി
സ്ഥലം: എംപ്ലോയബിലിറ്റി സെന്റർ, കോഴിക്കോട്.

2) സംസ്ഥാന സഹകരണ യൂണിയനിൽ ജനറൽ മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്ത് വാക്ക്- ഇൻ- ഇന്റർവ്യൂ നടത്തും. കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്‌മെന്റ്‌ തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും എച്ച്.ഡി.സി ആന്റ് ബി.എം / ജെ.ഡി.സിയുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2025 ജനുവരി 1 ന് 45 നും 60 നും ഇടയിൽ. സർക്കാർ / അർധസർക്കാർ / പൊതുമേഖല / അപെക്സ് സ്ഥാപനങ്ങളിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അല്ലെങ്കിൽ സംസ്ഥാന സഹകരണ യൂണിയനിൽ ഓഫീസർ കേഡറിൽ 10 വർഷത്തെ പ്രവർത്തി പരിചയമോ അഭികാമ്യം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെയുള്ള ബയോഡാറ്റയും വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം അഭിമുഖത്തിന് ഹാജരാകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain