വിവിധ സ്ഥാപനങ്ങളിൽ പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് അവസരങ്ങൾ
1) തിരുനെല്ലി ആശ്രമം സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെപിഎച്ച്എന്‍) തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും കേരള നഴ്‌സസ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്/ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്/കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. 18 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ 23 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ -04935-299330
അധ്യാപക നിയമനം
2) മൂലങ്കാവ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം ടീച്ചര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ 16 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
3)പെരുമാട്ടി ഗ്രാമപഞ്ചായത്തിലെ സർക്കാർ പതി, മല്ലൻചള്ള, വടകരപതി ഗ്രാമപഞ്ചായത്തിലെ മല്ലമ്പതി എന്നീ സാമൂഹ്യ പഠന മുറികളിലേക്ക് ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. ബി.എഡ്, ഡി.എഡ്, ബിരുദം എന്നീ യോഗ്യതയുള്ള തദ്ദേശീയരായ പട്ടികവർഗ്ഗ യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 26 ന് രാവിലെ 11ന് പാലക്കാട് സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന പട്ടിക വർഗ്ഗ വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം.
4)പട്ടികവർഗ്ഗവികസനവകുപ്പിനു കീഴിൽ മാത്തൂർ, മീനാക്ഷിപുരം, പട്ടഞ്ചേരി എന്നിവിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിൽ എൽ.പി. യു.പി. വിഭാഗത്തിൽ പഠിക്കുന്ന അന്തേവാസികൾക്ക് സ്ഥാപനത്തിൽ എത്തി ട്യൂഷൻ എടുക്കുന്നതിന് പാർട്ട് ടൈം ട്യൂട്ടർമാരെ നിയമിക്കുന്നു. ഗണിതം, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രാദേശികവാസികളായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റാ സഹിതം ജൂൺ 30 ന് രാവിലെ 10.30 മണിക്ക് ചിറ്റൂർ മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.