സർക്കാർ സ്ഥാപനത്തിൽ ഓഫീസ് സ്റ്റാഫ് മുതൽ അവസരങ്ങൾ
1) സ്പെഷ്യലിസ്റ്റ് ഡോക്ടർ, നേഴ്സ് നിയമനംഎൻ എച്ച് എമ്മിന് കീഴിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകൾ സമർപ്പിക്കാനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദർശിക്കാം. അപേക്ഷകൾ ജൂൺ 10 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഇ മെയിൽ: dpmknr@gmail.com, ഫോൺ:
2) ഡോക്ടർ നിയമനം
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ജനറൽ സർജറി, യൂറോളജി, റേഡിയോ ഡയഗ്നോസിസ്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ നിലവിലുള്ള അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
ജൂൺ ഒമ്പതിന് രാവിലെ 11ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് അഭിമുഖം നടത്തുക. ജനറൽ സർജറി, യൂറോളജി, റേഡിയോ ഡയഗ്നോസിസ്, ഗൈനക്കോളജി ബിരുദാനന്തര ബിരുദമോ അതിലധികമോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യൂറോളജിയിൽ രണ്ടും റേഡിയോ ഡയഗ്നോസിസിൽ നാലും ഗൈനക്കോളജിയിൽ മൂന്നും ജനറൽ സർജറിയിൽ രണ്ടും ഒഴിവുകളാണ് ഉള്ളത്. 73500/- രൂപ ആണ് പ്രതിമാസ വേതനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ പത്തിന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: .
3) ഓഫീസ് അറ്റൻഡന്റ് ഒഴിവ്
മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി സിവിൽ ജുഡീഷ്യറി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നു. കോടതികൾ, കോടതിയോട് സമാനതയുള്ള വകുപ്പുകൾ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച 62 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. കോടതികളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന. ബയോഡാറ്റ, മൊബൈൽ നമ്പർ, ആധാർ കാർഡിന്റെ പകർപ്പ്, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി - 670101 എന്ന വിലാസത്തിൽ ജൂൺ 20 ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ ലഭിക്കണം. ഇ മെയിൽ: dctly@kerala.gov.in