കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചിൽ സ്‌കിൽ ഡവലപ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാമിൽ 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം
പെരുവണ്ണാമൂഴിയിലെ കൃഷി വിജ്ഞാൻ കേന്ദ്രയിലും എക്സ്‌പെരിമെന്റൽ ഫാമിലും ട്രെയിനിങ്ങിന് അവസരമുണ്ട്. 9 മാസമാണു പരിശീലനം. ഇന്റർവ്യൂ 10 ന്.വെബ്‌സൈറ്റ്: www.spices.res.in. യോഗ്യത: പത്താം ക്ലാസ്.പ്രായം: 18-35. സ്റ്റൈപൻഡ്: 15,000.
പരിശീലനം നൽകുന്ന മേഖലകൾ: നഴ്‌സറി മാനേജ്‌മെന്റ്, ബയോ കൺട്രോൾ ആൻഡ് ഇൻപുട്ട് പ്രൊഡക്ഷൻ, നഴ്സറി ആൻഡ് സീഡ് പ്രൊഡക്ഷൻ ഓഫ് ബ്ലാക്ക് പെപ്പർ/ജിഞ്ചർ/ടർമറിക്, (നഴ്സറി)/ബ്ലാക്ക് പെപ്പർ/ബഷ് പെപ്പർ, ബയോ ഏജന്റ്‌സ് (ബയോ ഏജന്റ് മൾട്ടിപ്ലിക്കേഷൻ), നട്മഗ്/സിന്നമൺ (ട്രീസസ്), സ്‌പോൺ പ്രൊഡക്ഷൻ/മാർക്കറ്റിങ്, വാല്യു ആഡഡ് പ്രൊഡക്ട്സ് (സ്‌പൈസസ് പ്രോസസിങ് ഫെസിലിറ്റി).
2) ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള തൃശ്ശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഹോട്ടൽ മാനേജ്മെന്റ് മേഖലയിലെ ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ, ഫ്രന്റ് ഓഫീസ് ഓപ്പറേഷൻ എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടു/തത്തുല്യം ജയിച്ചവർക്ക് അപേക്ഷിക്കാം. എസ്. സി, എസ്. ടി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് സൗജന്യമാണ്.
www.fcikerala.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായോ, നേരിട്ടോ അപേക്ഷിക്കാം. ഫോമിന് 100 രൂപ. എസ്. സി. /എസ്. ടി വിഭാഗക്കാർക്ക് 50 രൂപ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 10ന് വൈകിട്ട് 5വരെ.