വിവിധ എയർപോർട്ടുകളിൽ അവസരങ്ങൾ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനമായ എയർപോർട്ട് കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് (AAICLAS) സെക്യൂരിറ്റി സ്ക്രീനർ, അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികകളിലേക്ക് 393 ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.തസ്തിക:
സെക്യൂരിറ്റി സ്ക്രീനർ
അസിസ്റ്റന്റ് (സെക്യൂരിറ്റി)
യോഗ്യത വിവരങ്ങൾ
1) സെക്യൂരിറ്റി സ്ക്രീനർ:
ഏതെങ്കിലും അംഗീകൃത ബോർഡ്/യൂണിവേഴ്സിറ്റി/സ്ഥാപനത്തിൽ നിന്ന് ബിരുദം, ജനറൽ/OBC/EWS-ന് 60% മാർക്ക്, SC/ST-ന് 55% മാർക്ക്
ശതമാനം നേരിട്ട് (60, 70, 80 മുതലായവ) രേഖപ്പെടുത്തണം, CGPA അനുവദനീയമല്ല.ഇംഗ്ലീഷ്, ഹിന്ദി വായിക്കാനും സംസാരിക്കാനും/അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം
അസിസ്റ്റന്റ് (സെക്യൂരിറ്റി):
12-ാം ക്ലാസ് പാസ്, ജനറൽ/OBC/EWS-ന് 60% മാർക്ക്, SC/ST-ന് 55% മാർക്ക്
ശതമാനം നേരിട്ട് രേഖപ്പെടുത്തണം, CGPA അനുവദനീയമല്ല.
ഇംഗ്ലീഷ്, ഹിന്ദി വായിക്കാനും സംസാരിക്കാനും/അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം
സെലക്ഷൻ പ്രോസസ്സ്
സെക്യൂരിറ്റി സ്ക്രീനർ:
ബിരുദ മാർക്കിന്റെ ശതമാനം അനുസരിച്ച് ഓൺലൈൻ ഇന്ററാക്ഷന് ഷോർട്ട്‌ലിസ്റ്റ് ചെയ്യും.അഭിമുഖത്തിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും.
അസിസ്റ്റന്റ് (സെക്യൂരിറ്റി):
12-ാം ക്ലാസ് മാർക്കിന്റെ ശതമാനം അനുസരിച്ച് ഓൺലൈൻ ഇന്റർവ്യൂ ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യും.
അപേക്ഷാ രീതി:
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.aaiclas.aero
"Recruitment/Career" മെനുവിൽ "Security Screener/Assistant (Security) Recruitment 2025" നോട്ടിഫിക്കേഷൻ കണ്ടെത്തി ഡൗൺലോഡ് ചെയ്യുക.
യോഗ്യതാ മാനദണ്ഡങ്ങൾ വായിച്ച് ഉറപ്പുവരുത്തുക.
അവസാന തീയതി കഴിഞ്ഞ് അപേക്ഷകൾ സ്വീകരിക്കില്ല.
തെറ്റായ വിവരങ്ങൾ/വ്യക്തമല്ലാത്ത ഫോട്ടോ/ഒപ്പ്/രേഖകൾ ഉണ്ടെങ്കിൽ അപേക്ഷ തള്ളപ്പെടും.സാധുവായ ഇമെയിൽ ID, മൊബൈൽ നമ്പർ നൽകുക; അവ സജീവമായി നിലനിർത്തുക.