കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിൽ അവസരങ്ങൾ

കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിൽ അവസരങ്ങൾ
കേരള സര്‍ക്കാര്‍ കെഫോണില്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് ) ജോലി നേടാന്‍ അവസരം. ഡിസ്ട്രിക്ട് ടെലികോം എക്‌സിക്യൂട്ടീവ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി ജൂണ്‍ 23.

കേരള സര്‍ക്കാര്‍ കെഫോണില്‍ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡ് )ല്‍ ഡിസ്ട്രിക്ട് ടെലികോം എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ 15 ഒഴിവുകള്‍. 

ഒരു വര്‍ഷത്തേക്കാണ് കരാര്‍ നിയമനം. മികവിന്റെ അടിസ്ഥാനത്തില്‍ ഇത് 3 വര്‍ഷം വരെ നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്. 

പ്രായപരിധി 40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. 
യോഗ്യത.

ബിഇ/ ബിടെക് (ECE/EEE/EIE). 
കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ വിജയിക്കണം. 

ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് മേഖലയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. 

നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍സ് സെന്റര്‍/ എന്റര്‍പ്രൈസ് ബിസിനസ് എന്നിവയില്‍ എക്‌സ്പീരിയന്‍സുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. 

താല്‍പര്യമുള്ള സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷന്‍ പേജില്‍ നിന്ന് കെഫോണ്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. നോട്ടിഫിക്കേഷന്‍ വായിച്ച് നോക്കി, യോഗ്യതയ്ക്കനുസരിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക.

In case of any problems faced by the candidates in filling up the online application form they may contact the HELP DESK on the phone number: 0471 2320101, ext: 237,250 between 10 am and 5 pm on working days (Monday – Friday)

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain