അങ്കണവാടിയിൽ ഹെൽപ്പർ വർക്കർ അവസരങ്ങൾ
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള എറണാകുളം ജില്ലയിലെ കൊച്ചി അർബൻ 3 ഐ.സി.ഡി.എസ്. ഓഫീസ് പരിധിയിലെ കൊച്ചി കോർപ്പറേഷനിലെ 55-ാം ഡിവിഷനിലെ 101-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് പൂർത്തിയാകാത്തവരുമായ കൊച്ചി കോർപ്പറേഷനിലെ 55-ാം ഡിവിഷനിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം.യോഗ്യത വിവരങ്ങൾ
എസ്.എസ്.എൽ.സി പാസ്റ്റായിരിക്കണം.
അപേക്ഷയുടെ മാതൃക കൊച്ചി അർബൻ-3 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, കൊച്ചി കോർപ്പറേഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകൾ ജൂലൈ 15 വൈകിട്ട് 5 നുള്ളിൽ മരട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കൊച്ചി അർബൻ-3 ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
2) ഗുരുവായൂർ ദേവസ്വം ക്ലർക്ക് പരീക്ഷ 13ന്
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ക്ലർക്ക് (കാറ്റഗറി നം01/2025), തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ ജൂലൈ 13 ന് ഉച്ച കഴിഞ്ഞ് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.
ഒ.എം.ആർ പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർത്ഥികൾക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിയ്ക്ക് ഏഴ് ദിവസം മുൻപ് (ജൂലൈ 5) ഇ-മെയിൽ വഴിയോ (kdrbtvm@gmail.com), കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിക്കണം.
പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ''എഴുതുവാൻ ബുദ്ധിമുട്ടുണ്ട്” എന്ന് കാണിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് സഹിതം സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്ക്രൈബിനെ അനുവദിക്കുന്നതിന് വേണ്ടി പരിഗണിക്കുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് www.kdrb.kerala.gov.in.