റീജിണൽ ക്യാൻസർ സെന്ററിൽ വിവിധ അവസരങ്ങൾ.
സ്ഥലം: തിരുവനന്തപുരം റീജണൽ കാൻസർ സെന്റർപോസ്റ്റ് :ലാബ് ടെക്നീഷ്യൻ.
പ്രായം : 18-40 വയസ്സ്
തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (RCC) ലാബ് ടെക്നീഷ്യനെ കരാറടി സ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ഓൺലൈൻ വഴി സന്ദർശിക്കുക.
യോഗ്യത
ബിഎസ്‌സി (കെമിസ്ട്രി, സുവോളജി അല്ലെങ്കിൽ ബോട്ടണി പ്രധാന/സബ്സിഡിയറി വിഷയമായിരിക്കണം.
മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമാ കോഴ്സ് പാസായിരിക്കണം. (ഡിഎംഇ/തത്തുല്യം). അല്ലെ ങ്കിൽ ബിഎസ്‌സി എംഎൽടി.
സ്പെഷ്യാലിറ്റിയിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം, കംപ്യൂട്ടർ പരിജ്ഞാനം.
സ്ഥലം: കോൺഫറൻസ് ഹാൾ II, ബ്ലോക്ക് എ. തീയതി: ജൂൺ 30 (9.30 AM)
മുകളിൽ പറഞ്ഞ യോഗ്യതയുള്ള താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന രേഖകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.
1) വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
2) സിവി/ബയോഡാറ്റ.
3) പാസ്‌പോർട്ട് സൈസ് ഫോട്ടോ.
മുകളിൽ പറഞ്ഞ രേഖകൾ ഇല്ലാത്ത ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് പ്രവേശിപ്പിക്കുന്നതല്ല. അഭിമുഖത്തിൽ പങ്കെടുക്കാൻ ടിഎ/ഡിഎ അനുവദിക്കുന്നതല്ല.
വിശദ വിവരങ്ങൾക്ക് മുകളിൽ നൽകിയ വെബ്സൈറ്റ് സന്ദർശിക്കുക.