ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഉൾപ്പെടെ വിവിധ അവസരങ്ങൾ
1) ജില്ലാ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും പി.ജി.ഡി.സി.എ, ഡി.സി.എ യോഗ്യതയുളള, മലയാളം ടൈപ്പ്‌റൈറ്റിങ്ങ് അറിയുന്ന, പ്രവൃത്തി പരിചയമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 50 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍രേഖകള്‍, ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ജൂലൈ ഒന്നിന് രാവിലെ 10.30 ന് സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം.
2) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഇ.സി.ജി ടെക്നീഷ്യൻ, പവർ ലോൺട്രി ട്രെയിൻഡ് ഡോബി തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം. ഇ.സി.ജി. ടെക്നീഷ്യന് വിഎച്ച്എസ്‌സി ഇസിജി ആൻഡ് ഓഡിയോമെട്രിക് ടെക്നിഷ്യൻ കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും പവർ ലോൺട്രി ട്രെയിൻഡ് ഡോബിയ്ക്ക് എട്ടാം ക്ലാസ് പാസും രണ്ട് വർഷത്തിൽ കുറയാത്ത പവർലോൺട്രി പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി 18 നും 40 നും മധ്യേ. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം ജൂലൈ 1 ന് വൈകിട്ട് 5 ന് മുൻപായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ജൂലൈ 5 ന് രാവിലെ 10 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് അഭിമുഖം നടക്കും.
3) തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെന്ററിൽ 27ന് രാവിലെ 10 ന് സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. പ്രായപരിധി 40 വയസ്. പ്രവർത്തി പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.
4) നടുവില്‍ ഗവ. പോളിടെക്‌നിക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നിവരെ നിയമിക്കുന്നു. കെ.പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 27 ന് രാവിലെ 10.30 ന് കോളേജില്‍ അഭിമുഖത്തിന് എത്തണം.