ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ഉൾപ്പെടെ അവസരങ്ങൾ

ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ഉൾപ്പെടെ അവസരങ്ങൾ
തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ സിവിൽ, കമ്പ്യൂട്ടർ സയൻസ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ), ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ നികത്തുന്നതിന് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂൺ 18ന് രാവിലെ 10ന് നടക്കും. സ്കൂൾ ഓഫ് ആർക്കിടെക്ചർ & പ്ലാനിങ്, കെമിക്കൽ, എൻജിനിയറിങ് വിഭാഗത്തിലേക്കും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂൺ 19ന് രാവിലെ 10ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.

2) തിരുവനന്തപുരം കരിക്കകം ഗവ. ഹൈസ്കൂളിൽ എൽ.പി.എസ്.ടി (മലയാളം), യു.പി.എസ്.ടി (മലയാളം), എച്ച്.എസ്.ടി (ഇംഗ്ലീഷ്) എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16ന് രാവിലെ 10 ന് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകണം.

3) ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ/പ്രോജക്ടുകളിൽ ആയുർവേദ തെറാപ്പിസ്റ്റ് താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 16ന് നടക്കും. യോഗ്യത: ആയുർവ്വേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ നടത്തുന്ന ഒരു വർഷത്തെ തെറാപ്പി കോഴ്സ് (ഡി.എ.എം.ഇ), ചെറുതുരുത്തിയിലെ നാഷണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമയിൽ നിന്നുള്ള പഞ്ചകർമ തെറാപ്പി കോഴ്സ്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് മെഡിക്കൽ ഓഫീസിൽ (ഐഎസ്എം) എത്തണം. ഫോൺ: 0495 2371486

4) കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിക്ക് കീഴിലെ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ് കോളേജിൽ അസി. പ്രൊഫസർ (ഇന്റീരിയർ ഡിസൈനിങ് ആൻഡ് ഫർണിഷിങ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. എം.ആർക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം ജൂൺ 25ന് വൈകീട്ട് അഞ്ചിനകം എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി-കണ്ണൂർ, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. ഇ-മെയിൽ മുഖേനയുള്ള അപേക്ഷകൾ സ്വീകരിക്കില്ല. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain