വിവിധ സർക്കാർ ഓഫീസുകളിലെ അവസരങ്ങൾ

വിവിധ സർക്കാർ ഓഫീസുകളിലെ അവസരങ്ങൾ
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂര്‍ ഐറ്റിഡിപി ഓഫീസ് പരിധിയില്‍ പ്രവത്തിക്കുന്ന വിവിധ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് പാര്‍ട്ട് ടൈം ട്യൂട്ടര്‍മാരെ നിയമിക്കുന്നു.

യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച്ച ജൂലൈ 5ന് രാവിലെ 10:30 ന് നിലമ്പൂര്‍ ഐറ്റിഡിപി ഓഫീസില്‍ നടക്കും.അതാത് പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം എച്ച്.എസ് 5500/ യു.പി.എസ് 5000  വേതനം.

തസ്തിക: പാര്‍ട്ട് ടൈം ട്യൂട്ടര്‍ - 24
വിഷയം: കണക്ക്, ഇംഗ്ലീഷ്, സയന്‍സ്
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിഗ്രിയും ബി.എഡും

2)തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്റ്റര്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ / ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
പ്രവര്‍ത്തി പരിചയം അഭികാമ്യം. പിഎസ്സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി ജൂലൈ 4 രാവിലെ 10ന് കോളജ് ഓഫീസില്‍ എത്തണം.


3) ജില്ലാ മത്സ്യ കര്‍ഷക ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ശുദ്ധ ജല അക്വാറിയത്തിലേക്ക് ദിവസ വേതനടിസ്ഥാനത്തില്‍ അക്വാറിയം കീപ്പര്‍ നിയമനം നടത്തുന്നു.
18 നും 40 നും മദ്ധ്യേ പ്രായമുള്ള, എസ്എസ്എല്‍സി യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം.വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും.

യോഗ്യത, ജാതി, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 2 ഉച്ച 2 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിൽ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

4) പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥിനികൾക്ക് കരാട്ടെ പരിശീലനം നൽകുന്നതിനായി പരിശീലകയെ തിരഞ്ഞെടുക്കുന്നു.

ജൂൺ 30 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വോക് ഇൻ ഇന്റർവ്യൂ നടക്കും.
സ്ത്രീകളെ മാത്രമാണ് പരിഗണിക്കുന്നത്. അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സെങ്കിലും പ്രായം ഉണ്ടായിരിക്കണം.

ആധാർ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, കരാട്ടെ പരിശീലകയായി അസോസിയേഷൻ/യൂണിവേഴ്‌സിറ്റി അംഗീകരിച്ച സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം അഭിമുഖത്തിനെത്തണം.
എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് മുൻഗണന ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain