കെഎസ്‌സിഎസ്ടിഇ ഓഫീസില്‍ അവസരങ്ങൾ
കെഎസ്‌സിഎസ്ടിഇ- ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസിന് കീഴില്‍ പ്രോജക്ട് ഫെല്ലോ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. കോട്ടയം ജില്ലയില്‍ നടക്കുന്ന പ്രോജക്ടിലേക്കാണ് അവസരമുള്ളത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 26ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. സ്തിക & ഒഴിവ്KSCSTE- യില്‍ Trends in Monsoon Breaks in Kerala and Their Impact on Agriculture' എന്ന പ്രോജക്ടിലേക്ക് - പ്രോജ്ക്ട് ഫെല്ലോ നിയമനം. ആകെ ഒഴിവുകള്‍ 01. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. കോട്ടയം ജില്ലയിലാണ് നിയമനം.
പ്രായപരിധി 30 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 36,000 ശമ്പളമായി ലഭിക്കും.
യോഗ്യത സിവില്‍/ അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് എന്നിവയില്‍ ബിടെക്. കൂടെ വാട്ടര്‍ റിസോഴ്‌സ്/ ഹൈഡ്രോളജി/ ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്/ റിമോട്ട് സെന്‍സിങ് എന്നിവയില്‍ എംടെക്.
ഗേറ്റ് യോഗ്യത നേടിയവരെയും, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്.
താല്‍പര്യമുള്ളവര്‍ ജൂണ്‍ 26ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. എഴുത്ത് പരീക്ഷയില്ല. ഏതെങ്കിലും തരത്തിലുള്ള അപേക്ഷാ ഫീസ് ആവശ്യമില്ല. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിന് നേരിട്ട് ഹാജരാകാം. അഭിമുഖത്തിനായി വരുമ്പോള്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ചതും പ്രസക്തമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പരിശോധനയ്ക്കായി ഒറിജിനല്‍ രേഖകളും സഹിതം പങ്കെടുക്കാം.
തീയതി: ജൂണ്‍ 26 (വ്യാഴം)
സമയം: രാവിലെ 9 മണി
സ്ഥലം: ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് സ്റ്റഡീസ് ഓഫീസ്.
ഇന്റര്‍വ്യൂ സമയത്ത് ബയോഡാറ്റ, യോഗ്യത, എക്‌സ്പീരിയന്‍സ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വയ്ക്കണം.
സശയങ്ങള്‍ക്ക്: registrar@iccs.res.in എന്ന മെയില്‍ ഐഡിയിലേക്കോ, www.iccs.res.in എന്ന വെബ്‌സൈറ്റിലോ സന്ദര്‍ശിക്കാം.