ജലഗത വകുപ്പിൽ ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
താഴെ പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. “ഒറ്റത്തവണ രജിസ്ട്രേഷന്” ശേഷം കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കാവൂ. വിദ്യാഭ്യാസ യോഗ്യത പ്രായപരിധി മറ്റ് വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു.പ്രായപരിധി 18 മുതൽ 36 വയസ്സ് വരെ. 02.01.1989 നും 01.01.2007 നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ (രണ്ട് തീയതികളും ഉൾപ്പെടെ) ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ. (എസ്‌സി/എസ്ടി, മറ്റ് പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് സാധാരണ വയസ്സിളവ് ലഭിക്കും.
യോഗ്യതകൾ
1. സ്റ്റാൻഡേർഡ് VII പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം.
2. അംഗീകൃത ബോട്ട് നിർമ്മാണ യാർഡിൽ 3 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.keralapsc.gov.in) 'ONE TIMEREGISTRATION' പ്രകാരം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
ഇത് PSC വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യമായി അപേക്ഷ നൽകുന്നവർ ആണെങ്കിൽ PSC യിൽ വൺ ടൈം രേഖപ്പെടുത്തണം അതിനുശേഷം ലഭിക്കുന്ന യൂസർ നെയിം പാസ്സ് വേർഡ് ഉപയോഗിച്ച് നിങ്ങൾക്ക് അപേക്ഷ നൽകാം.