ജലനിധി പ്രോജക്ട് ‌മാനേജ്മെന്റ്റ് യൂണിറ്റ് ഓഫീസിൽ അവസരങ്ങൾ

ജലനിധി പ്രോജക്ട് ‌മാനേജ്മെന്റ്റ് യൂണിറ്റ് ഓഫീസിൽ അവസരങ്ങൾ
കേരള ഗ്രാമീണ ശുദ്ധജല ശുചിത്വ പദ്ധതിയുടെ (ജലനിധി) തിരുവനന്തപുരം പ്രോജക്ട് ‌മാനേജ്മെന്റ്റ് യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്നിക്കൽ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

12 വർഷത്തെ സിവിൽ എൻജിനീയറിങ്ങിലെ പ്രവൃത്തി പരിചയവും കുടി വെള്ള പദ്ധതികൾ, സാനിട്ടേഷൻ ആൻഡ് സ്വീവേജ് പ്രോജക്ടുകൾ എന്നിവ ഡിസൈൻ ചെയ്യുന്നതി ലും നടപ്പാക്കുന്നതിലുമുള്ള പ്രവൃ ത്തി പരിചയവുമുള്ളവർക്ക് അപേ ക്ഷിക്കാം.

ജൂൺ 13-ന് വൈകിട്ട് 5 വരെ അപേക്ഷകൾ സമർപ്പിക്കാം. വെബ്സൈറ്റ്: www.jalanidhi.kerala.gov.in

2) കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ബി.ടെകിൽ ഒന്നാം ക്ലാസ്. ജൂൺ ഒൻമ്പതിന് രാവിലെ 10.30 ന് കോളജിൽ വെച്ച് അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. ഫോൺ: 04829 295131.

3) പാമ്പാടി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം ടീച്ചർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നു. മലയാളത്തിൽ ബിരുദവും ബി.എഡും കെ-ടെറ്റ് കാറ്റഗറി- മൂന്നുമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ ഒൻപതിനു രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain