തപാല്‍ വകുപ്പിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
ഇരിങ്ങാലക്കുട ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട മോഡല്‍ കരിയര്‍ സെന്ററിന്റെ നേതൃത്വത്തില്‍ ജൂണ്‍ 28 ന് (ശനിയാഴ്ച) തൊഴില്‍മേള സംഘടിപ്പിക്കുന്നു. തപാല്‍ വകുപ്പിലെ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ്, മറ്റു സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകളിലേക്കാണ് അഭിമുഖം സംഘടിപ്പിക്കുന്നത്.
യോഗ്യത: പത്താം ക്ലാസ്സ്, പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ഡിഗ്രി, പി ജി യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം.
ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലെ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹാളിലാണ് അഭിമുഖം നടക്കുന്നത്.
modelcareercentreIrinjalakuda@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇ-മെയില്‍ ചെയ്യൂ.
2) തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിൽ സംസ്‌കൃതം വിഭാഗത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 30 ന് രാവിലെ 11 ന് നടത്തും. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു ജി സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യത ഉണ്ടായിരിക്കണം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.
3) നടുവില്‍ ഗവ. പോളിടെക്‌നിക് കോളജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ലക്ചറര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നിവരെ നിയമിക്കുന്നു. കെ.പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 27 ന് രാവിലെ 10.30 ന് കോളേജില്‍ അഭിമുഖത്തിന് എത്തണം.