കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വിവിധ അവസരങ്ങൾ.

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വിവിധ അവസരങ്ങൾ
ഫയർമാൻ, സെമി സ്കിൽഡ് റിഗർ, കുക്ക് തസ്തികകളിലെ 25 ഒഴിവിലാണ് അവസരം

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ സ്ഥിരനിയമനം നേടാം. ഫയർമാൻ, സെമി സ്കിൽഡ് റിഗർ, കുക്ക് തസ്തികകളിലെ 25 ഒഴിവിലാണ് അവസരം. ജൂൺ 20 വരെ ഒൺലൈനായി അപേക്ഷിക്കാം

യോഗ്യത:

ഫയർമാൻ: പത്താം ക്ലാസ് ജയം; ഫയർ ഫോഴ്സിൽ നിന്നോ പൊതു മേഖലാ സ്ഥാപനത്തിൽ നിന്നോ ഫയർ ഫൈറ്റിങ്ങിൽ പരിശീലനം അല്ലെങ്കിൽ ആംഡ് ഫോഴ്സസിൽ നിന്നുമുള്ള അംഗീകൃത ഫയർ ഫൈറ്റിങ് കോഴ്സ് അല്ലെങ്കിൽ ഫയർ ഫൈറ്റിങ് ഫോഴ്സിൽ നിന്നും ഫയർ വാച്/ പട്രോളിൽ പരിശീലനം; ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്; 1-5 വർഷ പരിചയം.

സെമി സ്‌കിൽഡ് റിഗർ: നാലാം ക്ലാസ് ‍ജയം, സമാന മേഖലയിൽ 5 വർഷ പരിചയം.

കുക്ക് ഫോർ കൊച്ചിൻ ഷിപ്‌യാഡ് ഗെസ്റ്റ് ഹൗസ്: ഏഴാം ക്ലാസ് ജയം, 5 വർഷ പരിചയം.

പ്രായം: 40 കവിയരുത്.
ശമ്പളം: 38,407.
ഫീസ്: 400 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്കു ഫീസില്ല.

തിരഞ്ഞെടുപ്പ്: ഒബ്ജകടീവ് ടൈപ് ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന.
www.cochinshipyard.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain