കോസ്റ്റ് ഗാര്‍ഡില്‍ പത്താം ക്ലാസ് മുതല്‍ യോഗ്യത ഉള്ളവർക്ക് അവസരങ്ങൾ
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റിന് അപേക്ഷ വിളിച്ചിട്ടുണ്ട്. ആകെയുള്ള 310 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 25ന് മുന്‍പായി അപേക്ഷ നല്‍കണം.ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് (ജനറല്‍ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) റിക്രൂട്ട്‌മെന്റ്. ആകെ 310 ഒഴിവുകള്‍.
1) നാവിക് (ജനറല്‍ ഡ്യൂട്ടി) 260 ഒഴിവ്
2) നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) 50 ഒഴിവ്
സൗത്ത് കോസ്റ്റല്‍ റീജിയനില്‍ ആന്ധ്രപ്രദേശ്, തെലങ്കാന, ആന്‍ഡമാന്‍ & നിക്കോബാര്‍, തമിഴ്‌നാട്, പുതുച്ചേരി, കേരള, കര്‍ണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒഴിവുകളുണ്ട്.
പ്രായപരിധി 18 വയസ് മുതല്‍ 22 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 01.08.2004നും 01.08.2008നും ഇടയില്‍ ജനിച്ചവരായിരിക്കണം.സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭ്യമാണ്.
യോഗ്യത
പുരുഷന്‍മാര്‍ക്കാണ് അപേക്ഷിക്കാനാവുക.
നാവിക് (ജനറല്‍ ഡ്യൂട്ടി) പത്താം ക്ലാസ്, പ്ലസ് ടു (ഗണിതം, ഫിസിക്‌സ് എന്നിവ ഒരു വിഷയമായി പഠിച്ചിരിക്കണം).
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്) =
അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് വിജയിച്ചിരിക്കണം.
ഫിസിക്കല്‍ ടെസ്റ്റ്
1.6 കിലോമീറ്റര്‍ ഓട്ടം (7 മിനുട്ടില്‍)
20 സ്‌ക്വാട്ട്
10 പുഷ് അപ്
താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ മുഖേന ജൂണ്‍ 25ന് മുന്‍പായി അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു.