സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് സെന്ററിൽ അവസരങ്ങൾ

സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് സെന്ററിൽ  അവസരങ്ങൾ

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സിഐഎസ്ആര്‍-സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് സെന്റര്‍ (CSIR-SERC) ക്ക് കീഴില്‍ വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ്. ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം.

സി ഐഎസ്ആറിന് കീഴില്‍ ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍), ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാന്‍സ് അക്കൗണ്ട്‌സ്), ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോര്‍സ് പര്‍ച്ചേസ്) റിക്രൂട്ട്‌മെന്റുകള്‍.

1) ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍) 06 ഒഴിവ്.
2) ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ 2 ഒഴിവ്.
3) ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാന്‍സ് അക്കൗണ്ട്‌സ്)01 ഒഴിവ്.
4) ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോര്‍സ് പര്‍ച്ചേസ്) 01 ഒഴിവ്.

പ്രായപരിധി 27 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 


യോഗ്യത ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍) പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷിലോ, ഹിന്ദിയിലോ ടൈപ്പ് ചെയ്യാന്‍ അറിഞ്ഞിരിക്കണം. (ഇംഗ്ലീഷ് 35 w/m, OR ഹിന്ദി 30p/m).

ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍

പത്താം ക്ലാസ്, പ്ലസ് ടു വിജയം. സ്റ്റെനോഗ്രാഫി പരിചയം.ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാന്‍സ് അക്കൗണ്ട്‌സ്).പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷിലോ, ഹിന്ദിയിലോ ടൈപ്പ് ചെയ്യാന്‍ അറിഞ്ഞിരിക്കണം. (ഇംഗ്ലീഷ് 35 w/m, OR ഹിന്ദി 30p/m)

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോര്‍സ്പര്‍ച്ചേസ്)

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. കമ്പ്യൂട്ടറില്‍ ഇംഗ്ലീഷിലോ, ഹിന്ദിയിലോ ടൈപ്പ് ചെയ്യാന്‍ അറിഞ്ഞിരിക്കണം. (ഇംഗ്ലീഷ് 35 w/m, OR ഹിന്ദി 30p/m).

താല്‍പര്യമുള്ളവര്‍ സിഐഎസ്ആര്‍-സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ് റിസര്‍ച്ച് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ നിന്ന് സ്‌റ്റെനോഗ്രാഫര്‍, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യുക


യോഗ്യത വിവരങ്ങള്‍ വായിച്ച് മനസിലാക്കിയതിന് ശേഷം ഓണ്‍ലൈനായി ജൂണ്‍ 30ന് മുന്‍പ് അപേക്ഷ നല്‍കണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain