പരീക്ഷ ഇല്ലാതെ വിവിധ സർക്കാർ ഓഫീസുകളിൽ അവസരങ്ങൾ

പരീക്ഷ ഇല്ലാതെ വിവിധ സർക്കാർ ഓഫീസുകളിൽ അവസരങ്ങൾ
1) മെഡിക്കൽ ഓഫീസർ നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസും (ഇംഹാൻസ്) പട്ടികവർഗ വികസന വകുപ്പും ചേർന്ന് വയനാട് ജില്ലയിലെ ആദിവാസി വീടുകൾ സന്ദർശിച്ച് രോഗനിർണയവും ചികിത്സയും നൽകുന്ന 'ട്രൈബൽ മെന്റൽ ഹെൽത്ത് പ്രോജക്റ്റി'ൽ ഒരു വർഷത്തേക്ക് മെഡിക്കൽ ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിബിഎസ്, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. സൈക്യാട്രിക് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ ജൂൺ 20ന് വൈകീട്ട് അഞ്ചിനകം ഡയറക്ടർ, ഇംഹാൻസ്, മെഡിക്കൽ കോളേജ് പി.ഒ എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾ

2) ലാബ് ടെക്നിഷ്യൻ ഇന്റർവ്യൂ

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ പത്തിന് രാവിലെ 11ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും. യോഗ്യത: ഡിഎംഎൽടി/ബിഎസ് സിഎംഎൽടി, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. ഫോൺ: 0495 2255715.

3) വെറ്ററിനറി സർജൻ: ഇന്റർവ്യൂ ഒമ്പതിന്

മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന രാത്രികാല അടിയന്തര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒഴിവുള്ള ബ്ലോക്കുകളിൽ വെറ്ററിനറി സർജന്മാരെ കരാറടിസ്ഥാനത്തിൽ പരമാവധി 90 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവരാകണം. വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ ഒമ്പതിന് ഉച്ചക്ക് 2.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്-ഇൻ ഇന്റർവ്യൂവിനെത്തണം. ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിൽ തൂണേരി ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഒഴിവുള്ള വെറ്ററിനറി സർജൻ തസ്തികയിൽ പരമാവധി 90 ദിവസത്തേക്ക് നിയമിക്കുന്നതിനുള്ള വാക്-ഇൻ ഇന്റർവ്യൂ ജൂൺ ഒമ്പതിന് രാവിലെ 10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും.


 യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും. വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം എത്തണം.

4) കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ സമിതി പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്, വിമൺ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിലേതെങ്കിലും വിഷയത്തിൽ റഗുലർ ബാച്ചിൽ പഠിച്ച് ബിരുദാനന്തര ബിരുദം നേടിയ വനിതകൾക്ക് അപേക്ഷിക്കാം. ഐസിഡിഎസ് സൂപ്പർവൈസർ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്, ബാലുശ്ശേരി പി.ഒ, കോഴിക്കോട്-673612 എന്ന വിലാസത്തിൽ ജൂൺ 13ന് വൈകിട്ട് അഞ്ചിനകം സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain