എഞ്ചിനീയറിങ് കോളജില്‍ വിവിധ വകുപ്പുകളില്‍ അവസരങ്ങൾ
തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളജില്‍ (GCEB) വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ അവസരം. ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ്, വാച്ച്മാന്‍, സ്വീപ്പര്‍ കം സാനിറ്ററി വര്‍ക്കര്‍ തസ്തികകളിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ മുന്‍പായി അപേക്ഷ നല്കണംഗവണ്മെന്റ് എഞ്ചിനീയറിങ് കോളജ്, ബാര്‍ട്ടന്‍ ഹില്ലില്‍ ക്ലര്‍ക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ്, വാച്ച്മാന്‍, സ്വീപ്പര്‍ കം സാനിറ്ററി വര്‍ക്കര്‍ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
പ്രായം 40 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത ക്ലര്‍ക്ക് കം അക്കൗണ്ടന്റ്
ബികോം വിജയം. ടാലി-കമ്പ്യൂട്ടര്‍ പരിജ്ഞാനം. ടൈപ്പിങ് സ്‌കില്‍,
അക്കൗണ്ടില്‍ മേഖലയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന.
ഓഫീസ് അസിസ്റ്റന്റ്
പത്താം ക്ലാസ് വിജയം. ഓഫീസ് ജോലിയില്‍ പരിജ്ഞാനം വേണം.
ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന.
വാച്ച്മാന്‍
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന.
സ്വീപ്പര്‍ കം സാനിറ്ററി വര്‍ക്കര്‍
മലയാളം എഴുതാനും, വായിക്കാനും അറിഞ്ഞിരിക്കണം. മുന്‍പരചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ http://www.gecbh.ac.in/ എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ജൂണ്‍ 10നുള്ളില്‍ അപേക്ഷയെത്തണം. തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് അഭിമുഖത്തിന് അറിയിക്കും.