നാഷണല്‍ ആയുഷ് മിഷനിൽ വിവിധ അവസരങ്ങൾ

നാഷണല്‍ ആയുഷ് മിഷനിൽ വിവിധ അവസരങ്ങൾ
നാഷണല്‍ ആയുഷ് മിഷന്‍ കാരുണ്യ പദ്ധതിയിലേക്ക് ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ നിയമിക്കും. യോഗ്യത: ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം, ഒരു വര്‍ഷത്തെ ബി.സി.സി.പി.എന്‍/സി.സി.സി.പി.എന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി 2025 ജൂണ്‍ 27 ല്‍ 40 വയസ് കവിയരുത്. യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ല മെഡിക്കല്‍ ഓഫീസ്, ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ആശ്രാമം 691002 വിലാസത്തില്‍ ജൂലൈ 11നകം ലഭ്യമാക്കണം. അപേക്ഷാ ഫോം www.nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0474 2082261


2) ആറ്റിങ്ങൽ സർക്കാർ പോളിടെക്‌നിക് കോളേജിന്റെ അധീനതയിലുളള വെഞ്ഞാറമൂട് ജി.ഐ.എഫ്.ഡി. സെന്ററിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജൂലൈ 2ന് രാവിലെ 10.30 മണിക്ക് ആറ്റിങ്ങൽ ഗവ. പോളിടെക്നിക് കോളേജ് നടക്കും. ഇന്റർവ്യൂവിൽ യോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് എന്നിവയുടെ ഒർജിനലും പകർപ്പുമായി ഉദ്യോഗാർഥികൾ നേരിട്ട് ഹാജരാകണം.

3) കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ടെലിവിഷന്‍ ജേണലിസം ലക്ചറര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും. ടെലിവിഷന്‍ വാര്‍ത്താ വിഭാഗത്തില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം: 40. അവസാന തീയതി: ജൂലൈ 15. അപേക്ഷകള്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി എന്ന വിലാസത്തില്‍ ലഭിക്കണം. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain