ഇന്ത്യന്‍ റെയില്‍വേയിൽ വിവിധ അവസരങ്ങൾ
ഇന്ത്യന്‍ റെയില്‍വേയിൽ 6180 ഒഴിവുകളിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ് നടക്കുന്നു. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ടെക്‌നീഷ്യന്‍ നിയമനങ്ങള്‍ക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളം വിവിധ സോണുകളിലായി നിയമനം നടക്കും. താല്‍പര്യമുള്ളവര്‍ ജൂലൈ 28ന് മുന്‍പായി അപേക്ഷ നല്‍കണം1) ആര്‍ആര്‍ബി ടെക്‌നീഷ്യന്‍ റിക്രൂട്ട്‌മെന്റ്. ആകെ 6180 ഒഴിവുകള്‍.
2) ടെക്‌നീഷ്യന്‍ ഗ്രേഡ് - I (സിഗ്നല്‍) 180 ഒഴിവ്
3) ടെക്‌നീഷ്യന്‍ ഗ്രേഡ്- III 6000 ഒഴിവ്.
പ്രായപരിധി
ടെക്‌നീഷ്യന്‍ ഗ്രേഡ് 3 തസ്തികയിലേക്ക് 18 മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്കും, ഗ്രേഡ് I തസ്തികയില്‍ 33 വയസ് വരെ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത പത്താം ക്ലാസ്, കൂടെ ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ( NCVT/SCVT സര്‍ട്ടിഫിക്കറ്റ്).
അല്ലെങ്കില്‍ പത്താം ക്ലാസ്, കൂടെ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്.
ശമ്പളം ടെക്‌നീഷ്യന്‍ ഗ്രേഡ് I പ്രതിമാസം 29200 . ടെക്‌നീഷ്യന്‍ ഗ്രേഡ് III 19900 പ്രതിമാസം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആര്‍ആര്‍ബിയുടെ റീജിയണല്‍ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ടെക്‌നീഷ്യന്‍ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിക്കുക. ശേഷം യോഗ്യരായവര്‍ ഓണ്‍ലൈനായി അപേക്ഷിക്കുക.