പത്താംക്ലാസ് യോഗ്യതയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ ഉൾപ്പെടെ അവസരങ്ങൾ.
സ്കിൽ ഡവലപ്മെന്റ്ൽ ട്രെയിനിങ്ങിന് പത്താം ക്ലാസ് യോഗ്യതക്കാർക്ക് അവസരം; സ്റ്റൈപൻഡോടെ പരിശീലനംഇന്റർവ്യൂ ജൂൺ 10 ന്.
9 മാസമാണു പരിശീലനം.
കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിൽ സ്കിൽ ഡവലപ്മെന്റ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവ്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പെരുവണ്ണാമൂഴിയിലെ കൃഷി വിജ്ഞാൻ കേന്ദ്രയിലും എക്സ്പെരിമെന്റൽ ഫാമിലും ട്രെയിനിങ്ങിന് അവസരമുണ്ട്. 9 മാസമാണു പരിശീലനം.
ഇന്റർവ്യൂ ജൂൺ 10 ന്
പരിശീലനം നൽകുന്ന മേഖലകൾ: നഴ്സറി മാനേജ്മെന്റ്, ബയോ കൺട്രോൾ ആൻഡ് ഇൻപുട്ട് പ്രൊഡക്‌ഷൻ, നഴ്സറി ആൻഡ് സീഡ് പ്രൊഡക്‌ഷൻ ഓഫ് ബ്ലാക്ക് പെപ്പർ.
ജിഞ്ചർ/ടർമറിക്, (നഴ്സറി)/ബ്ലാക്ക് പെപ്പർ/ബഷ് പെപ്പർ, ബയോ ഏജന്റ്സ് (ബയോ ഏജന്റ് മൾട്ടിപ്ലിക്കേഷൻ), നട്മഗ്/സിന്നമൺ (ട്രീ സ്പൈസസ്), സ്പോൺ പ്രൊഡക്‌ഷൻ/മാർക്കറ്റിങ്, വാല്യു ആഡഡ് പ്രൊഡക്ട്സ് (സ്പൈസസ് പ്രോസസിങ് ഫെസിലിറ്റി).
യോഗ്യത: പത്താം ക്ലാസ്.
പ്രായം: 18-35. സ്റ്റൈപൻഡ്: 15,000.
2) ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീക്യഷ്ണ കോളജിൽ ഓഫിസ് അറ്റൻഡന്റ് (ഭിന്നശേഷി സംവരണം) തസ്‌തികയിൽ ഒരു ഒഴിവ്. ജൂൺ 27 വരെ അപേക്ഷിക്കാം.
വയസ്സ്, യോഗ്യത, ശമ്പളം എന്നിവ കേരള സർക്കാർ/ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നിബന്ധനകൾക്കു വിധേയം. അപേക്ഷാഫോം ദേവസ്വം ഓഫിസിൽനിന്നു ലഭിക്കും. വയസ്സ്, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി അപേക്ഷ ദേവസ്വം ഓഫിസിൽ നേരിട്ടോ ‘അഡ്‌മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ–680 101’ എന്ന വിലാസത്തിൽ തപാലിലോ എത്തിക്കാം