എൽ.ഡി.ടൈപ്പിസ്റ്റ് മുതൽ വിവിധ അവസരങ്ങൾ
അമ്പലപ്പുഴ മൊബൈൽ വെറ്ററിനറി യൂണീറ്റിലെ വെറ്ററിനറി സർജൻ തസ്തികയിലേയ് താൽകാലിക നിയമനം നടത്തുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂൺ 17 രാവിലെ 10.30 മുതൽ 11 വരെ നടക്കും. വെറ്ററിനറി സയൻസിൽ ബിരുദം, കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ് എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0477-2252431ഫാർമസി മാനേജർ
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസി മാനേജറിനെ നിയമിക്കും. യോഗ്യത: ഫാർമസിയിൽ ഡിഗ്രി/ ഡിപ്ലോമ, സംസ്ഥാന പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ,
സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ്/ ഫാർമസിസ്റ്റ് സ്റ്റോർ കീപ്പർ/സ്റ്റോർ സൂപ്രണ്ട് തസ്തികയിൽ 10 വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം നിർബന്ധം. പ്രായപരിധി: 18-50. അപേക്ഷ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം hdsgmchkollam@gmail.com വിലാസത്തിൽ ജൂൺ 25 നകം ലഭിക്കണം. വിവരങ്ങൾക്ക്: www.gmckollam.edu.in ഫോൺ: 0474 2575050.
അസിസ്റ്റന്റ്/എൽ.ഡി.ടൈപ്പിസ്റ്റ്
കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് കരാർ നിയമനം നടത്തും. സിവിൽ/ക്രിമിനൽ കോടതികളിൽ നിന്നും വിരമിച്ച യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പിൽ നിന്നും വിരമിച്ചവരുടെ അഭാവത്തിൽ മറ്റ് വകുപ്പുകളിൽ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. പ്രായപരിധി 62 വയസ്. ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 'ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം' വിലാസത്തിൽ സമർപ്പിക്കണം അവസാന തീയതി: ജൂൺ 23.