ലുലു ഹൈപ്പർ മാർക്കറ്റിൽ വിവിധ അവസരങ്ങൾ

ലുലു ഹൈപ്പർ മാർക്കറ്റിൽ വിവിധ അവസരങ്ങൾ
കൊച്ചിയിലെ ലുലു മാളിലേക്ക് വിവിധ തസ്തികകളിലായി ജോലി നേടാന്‍ അവസരം. റീട്ടെയില്‍ പ്ലാനര്‍, സെന്‍ട്രല്‍ ബയര്‍, ഫാഷന്‍ ഡിസൈനര്‍ ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 26ന് മുന്‍പായി ലുലുവിന്റെ ഇമെയില്‍ മുഖേന അപേക്ഷ നല്‍കണം. 

കൊച്ചി ലുലുവില്‍ റീട്ടെയില്‍ പ്ലാനര്‍, സെന്‍ട്രല്‍ ബയര്‍, ഫാഷന്‍ ഡിസൈനര്‍ ഒഴിവുകളിലേക്ക് നിയമനം.

റീട്ടെയില്‍ പ്ലാനര്‍  ജോബ് കോഡ് MP01
സെന്‍ട്രല്‍ ബയര്‍ ജോബ് കോഡ് CB02
ഫാഷന്‍ ഡിസൈനര്‍ ജോബ് കോഡ് FD03

യോഗ്യത

1)റീട്ടെയില്‍ പ്ലാനര്‍


ഫാഷന്‍ മാനേജ്‌മെന്റില്‍ ബിരുദം.
അപാരല്‍ രംഗത്ത് 3 മുതല്‍ 5 വര്‍ഷം വരെ പരിചയം. ഒടിബി പ്ലാനിങ്, സെയില്‍സ് ഫോര്‍കാസ്റ്റിങ്, ഇന്‍വെന്ററി മാനേജ്‌മെന്റ്. സ്‌റ്റോക്ക് അലോക്കേഷന്‍, അസോര്‍ട്ട്‌മെന്റ്, കാറ്റഗറി പ്ലാനിങ്.

2) സെന്‍ട്രല്‍ ബയര്‍
ഫാഷന്‍/ ബന്ധപ്പെട്ട മേഖലയില്‍ ബിരുദം. (NIFT).ഫാഷന്‍ ബയിങ് രംഗത്തെ പരിചയം. അതുപോലെ കിഡ്‌സ് ബയിങ്, വെണ്ടര്‍ മാനേജ്‌മെന്റ് എന്നി കഴിവുകള്‍.

3) ഫാഷന്‍ ഡിസൈനര്‍
ഫാഷന്‍ ടെക്‌നോളജിയില്‍ ബിരുദം / മാസ്‌റ്റേഴ്‌സ് (NIFT) ഫാഷന്‍ വ്യവസായ രംഗത്ത് നാല് വര്‍ഷത്തെ പരിചയവും, വിമന്‍സ് വെസ്റ്റേണ്‍ വെയര്‍ ഡിസൈനിങ് പരിചയവും ആവശ്യമാണ്.

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിട്ടുള്ള ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ഇമെയിലിലേക്ക് അപേക്ഷയും, സിവിയും അയക്കുക. അവസാന തീയതി ജൂണ്‍ 26 ആണ്. ഇമെയില്‍ സബ്ജക്ട് ഫീഡില്‍ ജോബ് കോഡ് രേഖപ്പെടുത്തണം.
ഇമെയില്‍: careers@luluindia.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain