അച്ചടി വകുപ്പിലേക്ക് ജില്ല അടിസ്ഥാനത്തില്‍ അവസരങ്ങൾ

അച്ചടി വകുപ്പിലേക്ക് ജില്ല അടിസ്ഥാനത്തില്‍ അവസരങ്ങൾ
കേരള സര്‍ക്കാർ അച്ചടി വകുപ്പിലേക്ക് ജില്ല അടിസ്ഥാനത്തില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. കമ്പ്യൂട്ടര്‍ ഗ്രേഡ് 2 തസ്തികയിലേക്ക് സ്ഥിര നിയമനമാണ് നടക്കുക. കേരള പിഎസ്‌സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റാണിത്. താല്‍പര്യമുള്ളവര്‍ക്ക് ജൂലൈ 16ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

അച്ചടി വകുപ്പില്‍ കമ്പ്യൂട്ടര്‍ ഗ്രേഡ് 2 റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 03.
കോട്ടയം ജില്ലയിലാണ് ഒഴിവ് വിളിച്ചിട്ടുള്ളത്. 
കാറ്റഗറി നമ്പര്‍: 115/2025

പ്രായപരിധി 18 മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1989നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. (Other Backward Communities and SC/ST candidates are eligible for usual age relaxation.)



യോഗ്യത എസ്എസ്എല്‍സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. 
ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പ്രിന്റിങ് ടെക്‌നോളജിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ കമ്പോസിങ്, മെഷീന്‍ വര്‍ക്ക് & ബുക്ക് ബൈന്റിങ് ഇവയില്‍ കെജിടിഇ/ എംജിടിഇ (ലോവര്‍) ജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് എല്‍ഡി ടൈപ്പിസ്റ്റ് തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.


ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അല്ലാത്തവര്‍ക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain