പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ അവസങ്ങൾ
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) കമ്പൈന്‍ഡ് ഹയര്‍ സെക്കണ്ടറി പരീക്ഷ വിജ്ഞാപനമിറക്കി. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാനുള്ള മികച്ച അവസരമാണിത്. എല്‍ഡിസി, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ക്ക് ജൂലൈ 18 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനില്‍ കമ്പൈന്‍ഡ് ഹയര്‍ സെക്കണ്ടറി ലെവല്‍ റിക്രൂട്ട്‌മെന്റ്.
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ആകെ 3131 ഒഴിവുകള്‍.
പ്രായപരിധി 18 വയസ് മുതല്‍ 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. ഉദ്യോഗാര്‍ഥികള്‍ 1998 ആഗസ്റ്റ് രണ്ടിനും 2007 ആഗസ്റ്റ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത - ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്/ ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്
പ്ലസ് ടു വിജയം അല്ലെങ്കില്‍ ഏതെങ്കിലും അംഗീകൃത ബോര്‍ഡ്/ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തത്തുല്യമായ യോഗ്യത നേടിയിരിക്കണം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
പ്ലസ്ടു വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എസ്എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് കമ്പൈന്‍ഡ് ഹയര്‍ സെക്കണ്ടറി 10+ ലെവല്‍ എക്‌സാമിനേഷന്‍ 2025 എന്നത് സെലക്ട് ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ജൂലൈ 18 ആണ്.