എൻജിനീയറിങ് കോളേജിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ (GCEB) ക്ലാർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അസിസ്റ്റന്റ്, വാച്ച്മാൻ, സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.1) സ്ഥാപനം: ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജ്, ബാർട്ടൺ ഹിൽ (GCEB)
2) തസ്തികകൾ:
ക്ലാർക്ക് കം അക്കൗണ്ടന്റ്
ഓഫിസ് അസിസ്റ്റന്റ്
വാച്ച്മാൻ
സ്വീപ്പർ കം സാനിറ്ററി വർക്കർ
3) ജോലി സ്ഥലം: തിരുവനന്തപുരം, കേരളം
4)അപേക്ഷ ആരംഭം: 05.06.2025
5) അവസാന തീയതി: 10.06.2025
ക്ലാർക്ക് കം അക്കൗണ്ടന്റ്:
യോഗ്യത: B.Com, Tally, കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിംഗ് സ്കിൽ, അക്കൗണ്ടിംഗ് മേഖലയിൽ പരിചയം
അഭികാമ്യം: ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന
പ്രായപരിധി: 40 വയസ്സിന് മുകളിൽ പാടില്ല.സ്കിൽ ടെസ്റ്റ്/അഭിമുഖം: 13.06.2025, രാവിലെ 10:00 മണി
ഓഫിസ് അസിസ്റ്റന്റ്:
യോഗ്യത: SSLC, ഓഫിസ് ജോലിയിൽ പരിചയം.അഭികാമ്യം: ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന
.പ്രായപരിധി: 40 വയസ്സിന് മുകളിൽ പാടില്ല.സ്കിൽ ടെസ്റ്റ്/അഭിമുഖം: 16.06.2025, രാവിലെ 10:00 മണി
വാച്ച്മാൻ:
യോഗ്യത: ഏഴാം ക്ലാസ് വിജയം, ഈ മേഖലയിൽ പരിചയം.അഭികാമ്യം: ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന.പ്രായപരിധി: 40 വയസ്സിന് മുകളിൽ പാടില്ല.സ്കിൽ ടെസ്റ്റ്/അഭിമുഖം: 13.06.2025, രാവിലെ 10:00 മണി.
സ്വീപ്പർ കം സാനിറ്ററി വർക്കർ:
യോഗ്യത: മലയാളം എഴുതാനും വായിക്കാനും അറിവ്, ഈ മേഖലയിൽ പരിചയം.സ്കിൽ ടെസ്റ്റ്/അഭിമുഖം: 13.06.2025, രാവിലെ 10:00 മണി
ഓൺലൈനായി അപേക്ഷിക്കുക: www.gecbh.ac.in വഴി 05.06.2025 മുതൽ 10.06.2025 വരെ.
സ്കിൽ ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകുമ്പോൾ അസൽ സർട്ടിഫിക്കറ്റുകളും ആധാർ കാർഡും കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾക്ക്: www.gecbh.ac.in സന്ദർശിക്കുക അല്ലെങ്കിൽ 0471-2300484 എന്ന നമ്പറിൽ ബന്ധപ്പെടുക.