കേരള കാഷ്യൂ ബോര്‍ഡില്‍ അവസരങ്ങൾ
കേരള കാഷ്യൂ ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറി തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ്. താല്‍പര്യമുള്ളവര്‍ക്ക് കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന ജൂലൈ 11 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.കേരള കാഷ്യൂ ബോര്‍ഡില്‍ കമ്പനി സെക്രട്ടറി. ആകെ ഒഴിവുകള്‍ 01.
11 മാസത്തേക്കാണ് കോണ്‍ട്രാക്ട് കാലാവധി. മികവിന് അനുസരിച്ച് അത് നീട്ടി നല്‍കാന്‍ സാധ്യതയുണ്ട്.
പ്രായപരിധി 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 30.06.2025 അടിസ്ഥാനമാക്കി കണക്കാക്കും.
യോഗ്യത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അംഗീകൃത ACS മെമ്പര്‍ഷിപ്പ്.
യോഗ്യരായവര്‍ കേരള സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നോട്ടിഫിക്കേഷന്‍ ബാറില്‍ നിന്ന് കാഷ്യൂ ബോര്‍ഡ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. തന്നിരിക്കുന്ന നോട്ടിഫിക്കേഷന്‍ പൂര്‍ണ്ണമായും വായിച്ച് മനസിലാക്കി വെബ്‌സൈറ്റിലൂടെ നേരിട്ട് അപേക്ഷ നല്‍കണം.
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകര്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (അവസാന ആറുമാസത്തിനകം എടുത്തത്), ഒപ്പ്, യോഗ്യതയും പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഫോട്ടോയും ഒപ്പും JPEG ഫോര്‍മാറ്റില്‍ ആയിരിക്കണം.