മൃഗസംരക്ഷണ വകുപ്പിൽ വിവിധ അവസരങ്ങൾ

മൃഗസംരക്ഷണ വകുപ്പിൽ വിവിധ അവസരങ്ങൾ.
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ പാരാവൈറ്റ് തസ്തികയിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ വഴി താത്കാലിക നിയമനം നടത്തും.അപേക്ഷകർ വി.എച്ച്.എസ്.ഇ. ലൈവ്സ്റ്റോക്ക് ഡെയറി പൗൾട്രി മാനേജെന്റ് കോഴ്‌സ് പാസ്സായിരിക്കണം.

അതോടൊപ്പം, കേരളാ വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റിയിൽ നിന്നു ലഭിച്ച ആറു മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്‌സ് - ഫാർമസി നഴ്‌സിംഗ് സ്റ്റൈപ്പൻഡറി ടെയിനിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

ഇവരുടെ അഭാവത്തിൽ എച്ച്.എസ്.ഇ. ലൈവ്സ്റ്റോക്ക് ഡെയറി പൗൾട്രി മാനേജ്മെന്റ് കോഴ്സ് വിജയിച്ചവരെയും.


അല്ലെങ്കിൽ വി.എച്ച്.എസ്.ഇ. നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എസ്.ഒ.എഫ്) അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ(ഡി.എഫ്.ഇ)/സ്മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ (എസ്.എഫ്)എന്നിവയിൽ ഏതെങ്കിലും കോഴ്‌സ് വിജയിച്ചവരെയും പരിഗണിക്കും. 

ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കളക്ടറേറ്റിലുള്ള മൃഗസംരക്ഷണ ഓഫീസിൽ ജൂലൈ 22ന് രാവിലെ 11ന് ഹാജരാകണം. 

2) പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിലെ ഖാദി ഡൈയിംഗ് സെന്ററിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഡൈയിംഗ് മാസ്റ്ററെ നിയമിക്കുന്നു. അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെക്‌സ്റ്റൈയിൽ കെമിസ്ട്രി/ ടെക്‌സ്റ്റൈയിൽ ടെക്‌നോളജി/ ഹാന്റ്ലൂം ടെക്‌നോളജിയിൽ നേടിയ ത്രിവൽസര ഡിപ്ലോമ, ഖാദി ഹാന്റ്ലൂം ഡൈയിംഗ് മേഖലയിൽ പത്ത് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ ജൂലൈ 26 നകം ഡയറക്ടർ, പയ്യന്നൂർ ഖാദി കേന്ദ്രം, പയ്യന്നൂർ - 670307 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain