കേരള മഹിള സമഖ്യ സൊസൈറ്റിയിൽ അവസരം.

കേരള മഹിള സമഖ്യ സൊസൈറ്റിയിൽ  അവസരം. 
ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. വെറും അഞ്ചാം ക്ലാസ് യോഗ്യതയില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാനുള്ള അവസരമാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ജൂലൈ 28ന് നടത്തുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാവണം.

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയില്‍, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സില്‍ ക്ലീനിങ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്. 

പ്രായപരിധി 20 വയസ് പൂര്‍ത്തിയാക്കിയവരായിരിക്കണം. 30 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 


യോഗ്യത സ്ത്രീകള്‍ക്ക് മാത്രമാണ് അവസരം. അഞ്ചാം ക്ലാസ് വിജയമാണ് യോഗ്യത. 

ഇന്റര്‍വ്യൂ - താല്‍പര്യമുള്ളവര്‍ ജൂലൈ 28ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. അഭിമുഖ സമയത്ത് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രായം, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൈവശം വെയ്ക്കണം. 

തീയതി: ജൂലൈ 28
സമയം: രാവിലെ 11 മണി
സ്ഥലം: കണ്ണൂര്‍, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി സിഡിഎസ് ഹാള്‍. 

കൂടുതല്‍ വിവരങ്ങള്‍ക്ക് Address:- The State Programme Director, Kerala Mahila Samakhya Society, TC.20/1652, "KALPANA", Kunjalummoodu, Karamana.P.O Trivandrum-02, phone: 0471 – 2348666Z ബന്ധപ്പെടാം. 

ഇമെയില്‍: keralasamkhya@gmail.com
വെബ്‌സൈറ്റ്: www.keralasamakhya.org 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain