ഒഡെപെക് മുഖേന പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

ഒഡെപെക് മുഖേന  പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരങ്ങൾ
ഒഡെപെക് മുഖേന യുഎഇയിലെ കമ്പനിയിൽ ഐടിവി ഡ്രൈവർമാരുടെ 100 ഒഴിവ്.

യോഗ്യത: പത്താം ക്ലാസ് ജയം, ഇംഗ്ലിഷിൽ അറിവ് അഭികാമ്യം, ഇന്ത്യൻ ട്രെയിലർ ലൈസൻസ് (ജിസിസി/ യുഎഇ ഹെവി ലൈസൻസ് ഉള്ളവർക്ക് മുൻഗണന). അമിതവണ്ണം, കാണത്തക്ക വിധത്തിലുള്ള ടാറ്റൂസ്‌, നീണ്ട താടി, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ അപേക്ഷിക്കേണ്ട.

പ്രായം: 25-41. ∙ബയോഡേറ്റ, ഹെവി ഡ്രൈവിങ് ലൈസൻസ് സർട്ടിഫിക്കറ്റ്, തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകൾrecruit@odepc.inഎന്ന ഇമെയിലിൽ ജൂലൈ 3 നകം അയയ്ക്കണം.
www.odepc.kerala.gov.in; 

2) കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും.

യോഗ്യത: ജനറല്‍ നഴ്‌സിംഗ് മിഡ് വൈഫറി / ബി.എസ്.സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍.

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: 18-41 വയസ്.

ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ hdsgmchkollam@gmail.com മുഖേന ജൂലൈ മൂന്ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.
അഭിമുഖത്തീയതി www.gmckollam.edu.in ല്‍ പ്രസിദ്ധപ്പെടുത്തും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain