വിവിധ സർക്കാർ ഓഫിസുകളിലെ അവസരങ്ങൾ
1) കൊല്ലം കോർപ്പറേഷനിൽ ഓൾഡ് മുൻസിപ്പൽ ഏരിയയിലേക്ക് മൂന്ന് പാലിയേറ്റീവ് നഴ്സുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യത: നഴ്‌സിംഗ് കൗൺസിൽ അംഗീകരിച്ച എ.എൻ.എം/ജി.എൻ.എം/ബി.എസ്.സി നഴ്‌സിംഗും ബി.സി.സി.പി.എൻ/സി.സി.സി.പി.എൻ. കോർപ്പറേഷൻ പരിധിയിൽ ഉള്ളവർക്ക് മുൻഗണന. ആവശ്യമായ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അസലുമായി ജൂലൈ 10ന് രാവിലെ 11 ന് കൊല്ലം കോർപ്പറേഷനിൽ നടക്കുന്ന വോക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.
2) ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തിൽ ദിവസവേതന/കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. യോഗ്യത: സംസ്ഥാന പരീക്ഷാകൺട്രോളർ/സാങ്കേതികവിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേർഷ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ളിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ്.
അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പി.ജി.ഡി.സിഎ യോ പാസായിരിക്കണം.
2025 ജനുവരി ഒന്നിന് 18 നും 30 നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 10 വൈകിട്ട് മൂന്നിനകം ബ്ലോക്കോഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0474 2593260, 2592232.
3) പാലത്തറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിന് വോക് ഇൻ ഇന്റർവ്യൂ നടത്തും. കോർപറേഷൻ പരിധിയിൽ ഉള്ളവർക്ക് മുൻഗണന. അപേക്ഷകർ എഴുത്തുംവായനയും അറിഞ്ഞിരിക്കണം. പ്രായപരിധി : 18-50 വയസ്. ആവശ്യമായ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അസലുമായി ജൂലൈ 10ന് രാവിലെ 10ന് കൊല്ലം കോർപറേഷനിൽ ഹാജരാകണം.