എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരങ്ങൾ

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ അവസരങ്ങൾ.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളില്‍ ജോലി നേടാന്‍ അവസരം. എഎഐ കോര്‍പ്പറേറ്റ് ആസ്ഥാനമായ ന്യൂഡല്‍ഹിയിലെ ഓഫീസിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. സീനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. അപേക്ഷകള്‍ ആഗസ്റ്റ് 1ന് മുന്‍പായി അയക്കണം. 

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് റിക്രൂട്ട്‌മെന്റ്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുക. 

1) സീനിയര്‍ കണ്‍സള്‍ട്ടന്റ് (പ്ലാനിങ്)
സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഓപ്പറേഷന്‍സ്) യോഗ്യതസീനിയര്‍ കണ്‍സള്‍ട്ടന്റ് (പ്ലാനിങ്).

സിവില്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബാച്ചിലേഴ്‌സ് ഡിഗ്രിയും, ഏതെങ്കിലും വിഷയത്തില്‍ എംബിഎയും. ഐഐടി അല്ലെങ്കില്‍ എന്‍ ഐടി ബിരുദധാരികള്‍ക്ക് മുന്‍ഗണന.എയര്‍പോര്‍ട്ട് പ്ലാനിങ്, നിര്‍മ്മാണം എന്നീ ഇന്‍ഫ്രാസ്ട്രക്ച്ചര്‍പ്രോജക്ടുകളില്‍ ജോലി ചെയ്തുള്ള 8-10 വര്‍ഷത്തെ പരിചയം. 

സീനിയര്‍ കണ്‍സള്‍ട്ടന്റ് (ഓപ്പറേഷന്‍സ്)

എഞ്ചിനീയറിങ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്, അല്ലെങ്കില്‍ ഓപ്പറേഷന്‍സ് റിസര്‍ച്ച് എന്നിവയില്‍ ഡിഗ്രിയും, ഏതെങ്കിലും വിഷയത്തില്‍ എംബിഎയും.ഡാറ്റ അനലിസിസ്, റിപ്പോര്‍ട്ടിങ് എന്നിവയില്‍ 8-10 വര്‍ഷത്തെ പരിചയം. 

താല്‍പര്യമുള്ളവര്‍ക്ക് ഉദ്യോഗാര്‍ഥികള്‍ എഎഐ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നേരിട്ട് അപേക്ഷ നല്‍കാം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അപേക്ഷകള്‍ ആഗസ്റ്റ് 1ന് മുന്‍പായി അയക്കണം. 
വെബ്‌സൈറ്റ്: www.aai.aero 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain