സ്റ്റോർ കീപ്പർ മുതൽ വിവിധ അവസരങ്ങൾ

സ്റ്റോർ കീപ്പർ മുതൽ വിവിധ അവസരങ്ങൾ
കൊല്ലം : കടപ്പാക്കടയിലെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്ക് – സ്റ്റോര്‍ കീപ്പറെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. യോഗ്യത: പ്ലസ് ടു/ ഡിഗ്രി/ തത്തുല്യം. കമ്പ്യൂട്ടര്‍/ ടാലി പ്രവര്‍ത്തിപരിചയം അഭികാമ്യം. ബയോഡാറ്റ, ഫോട്ടോ, അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 10ന് രാവിലെ 9.30 ന് എത്തണം. 
പ്രോജക്ട് അസിസ്റ്റന്റ് നിയമനം

2) ഇത്തിക്കര ബ്‌ളോക്ക് പഞ്ചായത്തില്‍ ദിവസവേതന/കരാറടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. യോഗ്യത: സംസ്ഥാന പരീക്ഷാകണ്‍ട്രോളര്‍/സാങ്കേതികവിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസ് / ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പി.ജി.ഡി.സിഎ യോ പാസായിരിക്കണം. 2025 ജനുവരി ഒന്നിന് 18 നും 30 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവുണ്ട്. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 10 വൈകിട്ട് മൂന്നിനകം ബ്ലോക്കോഫീസില്‍ അപേക്ഷ നല്‍കണം. 


3) പാലത്തറ സാമൂഹ്യാരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിന് വോക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. കോര്‍പറേഷന്‍ പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ എഴുത്തുംവായനയും അറിഞ്ഞിരിക്കണം. പ്രായപരിധി : 18-50 വയസ്. ആവശ്യമായ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസലുമായി ജൂലൈ 10ന് രാവിലെ 10ന് കൊല്ലം കോര്‍പറേഷനില്‍ ഹാജരാകണം. ഫോണ്‍: .


4) തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തികയിൽ അടുത്ത ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്ക് കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി.ജിയും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. പ്രസ്തുത വിഷയത്തിൽ പി.ജി ഉള്ളവരുടെ അഭാവത്തിൽ ജനറൽ മെഡിസിൻ/ അനസ്തേഷ്യ/ പൾമണറി മെഡിസിൻ വിഭാഗത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും. 73,500 രൂപയാണ് പ്രതിമാസ വേതനം. താൽപര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ സഹിതം ജൂലൈ 14 ന് രാവിലെ 11 ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. അപേക്ഷകർ തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain