കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയിൽ ഉൾപ്പെടെ അവസരങ്ങൾ
കേരള വെറ്ററിനറി & അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി മീറ്റ് ടെക്‌നോളജി യൂണിറ്റ് മണ്ണുത്തി, സ്റ്റൈപ്പൻഡറി ട്രെയിനീസ് നിയമനം നടത്തുന്നുഒഴിവ്: 4
യോഗ്യത: VHSE /+2/SSLC
സ്റ്റൈപ്പൻഡ്: 4500
ഇന്റർവ്യൂ തീയതി: ജൂലെ 9
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.
2) ജി.എം.വി.എച്ച്.എസ്.എസ് തളങ്കര, കാസർകോട് സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി - ജിയോഗ്രഫി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജുലൈ 3 ന് രാവിലെ പത്തിന് ഹയർ സെക്കണ്ടറി ഓഫീസിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
2) ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഹിന്ദി (ജൂനിയർ) വിഷയത്തിൽ താൽക്കാലികാധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ജുലൈ 3 ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കും.
3) സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതിയിലേക്ക് ഫീൽഡ് വർക്കർമാരെ നിയമിക്കുന്നു. പ്ലസ് ടു പാസ്സായ സാമൂഹ്യപ്രവർത്തന മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ജൂലൈ അഞ്ചിന് രാവിലെ 10.30 ന് സൗത്ത് ബസാറിലെ ചോല സുരക്ഷാ ഓഫീസിൽ നേരിട്ട് എത്തണം.
3) വയനാട്: ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദം, ആർസിഐ രജിസ്ട്രേഷൻ, മൂന്ന് വർഷത്തെ പ്രവർത്തി പരിചയമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 11 വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in ൽ അപേക്ഷ നൽകണം.