ഐ.എച്ച്.ആർ.ഡിയിൽ വിവിധ അവസരങ്ങൾ

ഐ.എച്ച്.ആർ.ഡിയിൽ വിവിധ അവസരങ്ങൾ.
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി (IHRD)- കരുനാഗപ്പള്ളി 
യിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എഴുത്തുപരീക്ഷയും ഇന്റർവ്യൂവുമുണ്ടാകും.

ഒഴിവുള്ള തസ്തികകൾ:

1) ഡെമോൺസ്ട്രേറ്റർ (കമ്പ്യൂട്ടർ)

യോഗ്യത: മൂന്ന് വർഷത്തെ ഫസ്റ്റ് ക്ലാസ്സുള്ള ഡിപ്ലോമ (കമ്പ്യൂട്ടർ)

കമ്പ്യൂട്ടർ പ്രോഗ്രാമർ

യോഗ്യത: ഫസ്റ്റ് ക്ലാസ്സോടെയുള്ള PGDCA അല്ലെങ്കിൽ B.Sc കമ്പ്യൂട്ടർ സയൻസ്

ടെസ്റ്റ് / ഇന്റർവ്യൂ വിശദാംശങ്ങൾ

തീയതി: 07 ജൂലൈ 2025
സമയം: രാവിലെ 10.00 മണി
സ്ഥലം: College of Engineering, Karunagappally


അപേക്ഷ വിധം:

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക:
www.ceknpy.ac.in

2) മൊറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സി (ഗ്രേഡ് 2) നെ നിയമിക്കുന്നു. എ.എൻ.എം/ജെ.പി.എച്ച്.എൻ സർട്ടിഫിക്കറ്റ്, കേരള നേഴ്സ് ആൻഡ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. അപേക്ഷകർക്ക് 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലൈ 8ന് രാവിലെ 10.30 ന് മൊറയൂർ എഫ്.എച്ച്.സി. ഹാളിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain