കേരള മഹിള സമഖ്യ സൊസൈറ്റിയിൽ അവസരങ്ങൾ
കേരള മഹിള സമഖ്യ സൊസൈറ്റിയിൽ ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. വെറും അഞ്ചാം ക്ലാസ് യോഗ്യതയില്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നേടാനുള്ള അവസരമാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ജൂലൈ 28ന് നടത്തുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാവണം.കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയില്‍, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കണ്ണൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സില്‍ ക്ലീനിങ് സ്റ്റാഫ് റിക്രൂട്ട്‌മെന്റ്. ആകെ ഒരു ഒഴിവാണുള്ളത്.പ്രായപരിധി: 20 വയസ് പൂര്‍ത്തിയാക്കിയവരായിരിക്കണം. 30 മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
യോഗ്യത : സ്ത്രീകള്‍ക്ക് മാത്രമാണ് അവസരം. അഞ്ചാം ക്ലാസ് വിജയമാണ് യോഗ്യത.
ഇന്റര്‍വ്യൂ : താല്‍പര്യമുള്ളവര്‍ ജൂലൈ 28ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. അഭിമുഖ സമയത്ത് വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രായം, എക്‌സ്പീരിയന്‍സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൈവശം വെയ്ക്കണം.
തീയതി: ജൂലൈ 28
സമയം: രാവിലെ 11 മണി
സ്ഥലം: കണ്ണൂര്‍, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി സിഡിഎസ് ഹാള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് Address:- The State Programme Director, Kerala Mahila Samakhya Society, TC.20/1652, "KALPANA", Kunjalummoodu, Karamana.P.O Trivandrum-02, phone: 0471 – 2348666Z ബന്ധപ്പെടാം.
ഇമെയില്‍: keralasamkhya@gmail.com
വെബ്‌സൈറ്റ്: www.keralasamakhya.org.
2) കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ (KSWDC) ജില്ലാ കോർഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
ഒഴിവ്: 14 (ജനറൽ-6, ഇടിബി-2, എസ്‌സി-2, എൽസി/എഐ-1, ഇഡബ്ല്യുഎസ്-1, ഒബിസി-1, മുസ്‌ലിം-1),
ശമ്പളം: 30,000-31,500 രൂപ,
യോഗ്യത: എം ബി എ (ഫിനാൻസ്)/ എംകോം (ഫിനാൻസ്). ബാങ്കിങ്/ഫിനാൻഷ്യൽ സ്ഥാപനങ്ങളിൽ കുറഞ്ഞ ത് മൂന്ന് വർഷ പ്രവൃത്തിപരിചയം.
പ്രായം: 45 വയസ്സ് കവിയരുത് (01.052025 അടിസ്ഥാനമാക്കി യാണ് പ്രായം കണക്കാക്കുന്നത്). സംവരണവിഭാഗങ്ങൾക്ക് നിയ മാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കണം: വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശി ക്കുക. അപേക്ഷ സമർപ്പിക്കേണ്ട (5PM).
അവസാന തീയതി: ജൂലായ് 31