ഹോമിയോ ആശുപത്രിയിൽ വിവിധ അവസരങ്ങൾ
ഹോമിയോ ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന നൈറ്റ് വാച്ചർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി 45-നും 65-നും മദ്ധ്യേ പ്രായമുള്ള ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.പോസ്റ്റ് :നൈറ്റ് വാച്ചർ
സ്ഥലം: ഹോമിയോ ആശുപത്രി
പ്രായം: 45-നും 65-നും ഇടയിൽ
അപേക്ഷ ലാസ്റ്റ് ഡേറ്റ്: ജൂലൈ 22
കോട്ടയം നഗരസഭാ അതിർത്തിയിൽ ഉള്ളവർക്കും വിരമിച്ച സൈനികർക്കും പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണന. അപേക്ഷകൾ ജൂലൈ 22 വൈകിട്ട് നാലിനു മുൻപായി ഓഫീസിൽ നൽകണം. വിശദവിവരത്തിന് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം.
കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ
നിയമനം: വാക്ക് ഇൻ ഇന്റർവ്യു 19 ന്
ആലപ്പുഴ അർബൻ ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2025-26 സാമ്പത്തിക വർഷത്തിൽ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. വാക്ക് ഇൻ ഇന്റർവ്യു ജൂലൈ 19 രാവിലെ 11 ന് ആലപ്പുഴ നഗരസഭ ഓഫീസിൽ നടക്കും. യോഗ്യത എം എസ് ഡബ്ല്യു അല്ലെങ്കിൽ വിമൻസ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി ഇവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം( റെഗുലർ ബാച്ച്)
പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. വേതനം 17000 രൂപ.
3) യു പി സ്കൂൾ ടീച്ചർ അഭിമുഖം
ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം- കാറ്റഗറി നമ്പർ: 707/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും വൺ ടൈം വെരിഫിക്കേഷൻ പൂർത്തിയാക്കുകയും ചെയ്തവർക്കുള്ള നാലാംഘട്ട അഭിമുഖം ജൂലൈ 22, 23, 25 തീയതികളിലായി പിഎസ്സി കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിൽ നടക്കും.
പ്രൊഫൈലിൽനിന്ന് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തിയതിയിലും അഭിമുഖത്തിനെത്തണം. പരിഷ്കരിച്ച കെ ഫോം (Appendix-28) വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഹാജരാക്കണം.