ലുലു ഗ്രൂപ്പിൽ വിവിധ അവസരങ്ങൾ
ബംഗളൂരുവിലെ ലുലു മാളിലേക്കാണ് പുതിയ ഒഴിവ് വന്നിട്ടുള്ളത്. വനിതകളുടെ വസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് ബയർ നിയമനമാണ് നടക്കുന്നത്. താൽപര്യമുള്ളവർ ലുലുവിന്റെ ഒഫീഷ്യൽ ലിങ്ക്ഡ് ഇൻ അക്കൗണ്ട് വഴി അപേക്ഷ നൽകാം.
ഫുൾ ടെെം പോസ്റ്റിങ് ആണ് നടക്കുന്നത്. വനിതകളുടെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനും വാങ്ങുന്നതിനും ബയിങ് ടീമിനെ സഹായിക്കലാണ് പ്രധാന ജോലി.
യോഗ്യത
1) വനിത വസ്ത്ര വിഭാഗത്തിൽ ബയിങ്, സോഴ്സിങ്, ഇൻവെന്ററി കൺട്രോൾ എക്സ്പീരിയൻസ് ആവശ്യമാണ്.
സെയിൽസ്, മാർക്കറ്റ് ട്രെൻഡ് എന്നിവയിൽ അവഗാഹം.
വെണ്ടർമാരുമായുളള മികച്ച ആശയ വിനിമയം. ഡിസെെൻ, മാർക്കറ്റിങ്, മെർച്ചൻഡെെസിസ് ടീമുകളുമായി സഹകരണം.
എംഎസ് ഓഫീസ്, ബയിംഗ് സോഫ്റ്റ്‌വെയർ പരിചയം.
റീട്ടെയിൽ ഫാഷൻ വ്യവസായത്തിലെ മുൻപരിചയം.താൽപര്യമുള്ളവർക്ക് ലുലുവിന്റെ ഒഫീഷ്യൽ ലിങ്ക്ഡ് ഇൻ അക്കൗണ്ട് സന്ദർശിച്ച് അപേക്ഷ നൽകുക. വിശദമായ നോട്ടിഫിക്കേഷൻ്‍ അക്കൗണ്ടിലുണ്ട്.