കേരള സര്‍ക്കാര്‍ ക്ലീന്‍ കേരള കമ്പനിയില്‍ അവസരങ്ങൾ.
കേരള സര്‍ക്കാര്‍ ക്ലീന്‍ കേരള കമ്പനിയില്‍ അവസരം. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികയിലേക്കാണ് പുതിയ നിയമനം. ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ റിക്രൂട്ട്‌മെന്റാണ് വിളിച്ചിട്ടുള്ളത്. താല്‍പര്യുള്ളവര്‍ ആഗസ്റ്റ് 05ന് മുന്‍പായി അപേക്ഷ നല്‍കണം. ക്ലീന്‍ കേരള കമ്പനിയില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ റിക്രൂട്ട്‌മെന്റ്.
കമ്പനിയുടെ തിരുവനന്തപുരത്തുള്ള ഹെഡ് ഓഫീസിലേക്കാണ് നിയമനം നടക്കുക.
പ്രായപരിധി 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത ബിടെക് (ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്) യോഗ്യത.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് തസ്തികയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയിട്ടുള്ള ക്ലീന്‍ കേരള കമ്പനി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തിക തിരഞ്ഞെടുക്കുക. നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് കൊറിയര്‍/ സ്പീഡ് പോസ്റ്റായി തന്നിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക.
The Managing Director, Clean Kerala Company Limited, State Municipal House, Vazhuthacaud, Trivandrum- 10
അപേക്ഷയോടൊപ്പം താഴെ പറയുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൂടി കൈവശം വെയ്ക്കണം.
Application form of Clean Kerala Company Limitedattached with this
Proof of Educational Qualification
Proof of Age (SSLC)
Proof of Experience, if any (Experience Certificate obtained from Employer/Employers)
ഇന്റര്‍വ്യൂ തീയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 5.