കേരള സർക്കാർ സ്ഥാപനങ്ങളിലെവിവിധ അവസരങ്ങൾ
1) സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി 2025- 26 അധ്യയന വർഷം ആലപ്പുഴ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്കിൽ ഡെവലപ്മെന്റ് സെൻ്ററുകളിലേക്ക് ട്രെയിനർ (എ ഐ ഡിവൈസസ് ഇൻസ്റ്റലേഷൻ/ ഓപ്പറേറ്റർ- ഒന്ന്), സ്കിൽ അസിസ്റ്റന്റ് (മൂന്ന്) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വാക്ക് ഇൻ ഇൻ്റർവ്യൂ ജൂലൈ 28 രാവിലെ 10 മണിക്ക് ജില്ലാ പ്രോജക്‌ട് കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ നടക്കും.
വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും ഒരു സെറ്റ് പകർപ്പും കൊണ്ടുവരണം.
2) വിജ്ഞാന കേരളം: ഇന്റേൺ അഭിമുഖം നാളെ (28).
ആലപ്പുഴ ജില്ലയിൽ വിജ്ഞാന കേരളം കാമ്പയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്ക് ഇന്റേണുകളെ തിരഞ്ഞെടുക്കുന്നതിന് അഭിമുഖം നടത്തുന്നു. മുൻകൂട്ടി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. അപേക്ഷകർ ജൂലൈ 28ന് രാവിലെ 10 മണിക്ക് മുമ്പ് അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ രണ്ടു പകർപ്പുകൾ സഹിതം ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഇ-മെയിൽ: kshreekdisc.alp@gmail.com
3) മോഡൽ പോളിടെക്നിക്കില്‍ താൽക്കാലിക ഒഴിവ്.
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഡെമോൺസ്ട്രേറ്റർ ഇൻ കമ്പ്യൂട്ടർ, ട്രേഡ്സ്മാൻ കമ്പ്യൂട്ടർ എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. ജൂലൈ 31ന് രാവിലെ 10 മണിക്കാണ് അഭിമുഖം. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയാണ് ഡെമോൺസ്ട്രേറ്റർ തസ്തികയുടെ യോഗ്യത. ബന്ധപ്പെട്ട വിഷയത്തിൽ എൻസിവിടി സർട്ടിഫിക്കറ്റാണ് ട്രേഡ്സ്മാൻ യോഗ്യത. ഉദ്യോഗാർഥികൾ അസ്സല്‍ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.
4) ക്ലീൻ കേരളയിൽ ഇലക്ട്രിക്കൽ എൻജിനിയർ.
ക്ലീൻ കേരള കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനിയറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. പ്രതിദിനം 1270 രൂപയാണ് പ്രതിഫലം. പ്രായപരിധി 35 വയസ്, നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷ ആഗസ്റ്റ് 5 നകം മാനേജിംഗ് ഡയറക്ടർ, ക്ലീൻ കേരള കമ്പനി, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതയ്ക്കാട്, തിരുവനന്തപുരം 10 എന്ന വിലാസത്തിൽ ലഭിക്കണം.
അഭിമുഖം ജൂലൈ 30 ന്
5) വടശേരിക്കര ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി പരിചരണ യൂണിറ്റിലേക്ക് എംപിറ്റി ബിപിറ്റി യോഗ്യതയുളള പരിചയസമ്പന്നരായവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നു. അസല്‍രേഖകളുമായി ജൂലൈ 30 ഉച്ചയ്ക്ക് രണ്ടിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന.