ബാങ്കുകളിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ

ബാങ്കുകളിൽ വിവിധ യോഗ്യതയുള്ളവർക്ക്  അവസരങ്ങൾ
വിദ്യാഭ്യാസ യോഗ്യതകൾ നേടിയിട്ടുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി മാത്രമേ അപേക്ഷ നൽകാൻ കഴിയൂ. 2025 ജൂലൈ 21 വരെയാണ് വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകൾ, ശമ്പളം തുടങ്ങിയ കൂടുതൽ യോഗ്യത മാനദണ്ഡങ്ങൾ ചുവടെ പരിശോധിക്കാം.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ പ്രൊബേഷണറി ഓഫീസർ/ മാനേജ്മെന്റ് ട്രെയിനി ഒഴിവുകളിലേക്ക് 5208 ഒഴിവുകളാണ് നിലവിലുള്ളത്.


1)  ജനറൽ/ UR  20 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ 1995 ജൂലൈ 2 നും 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ് ലഭിക്കുന്നതാണ്.
 ഒബിസി വിഭാഗക്കാർക്ക് 3 വയസ്സിന് ഇളവ് ലഭിക്കുന്നതാണ്.മറ്റ് പിന്നാക്ക സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവുകൾ ലഭിക്കുന്നതാണ്.

ഗവൺമെന്റ് ഓഫ് ഇന്ത്യ അംഗീകരിച്ച അല്ലെങ്കിൽ ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി (ബിരുദം). അപേക്ഷിക്കുന്ന സമയത്ത് ഡിഗ്രി പൂർത്തിയാക്കിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


യോഗ്യരായ ഉദ്യോഗാർഥികൾ 2025 ജൂലൈ 21 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ നൽകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain