മള്‍ട്ടി ടാസ്‌ക് സ്റ്റാഫ് മുതൽ വിവിധ അവസരങ്ങൾ
കൊട്ടിയം അസ്സീസി വുമണ്‍ ആന്‍ഡ് എന്‍ട്രി ഹോമില്‍ അവസരങ്ങൾ.സൈക്കോളജിസ്റ്റ്: എം.എ/എം.എസ്.സി സൈക്കോളജി, അഡ്വക്കേറ്റ് - എല്‍.എല്‍.ബി, കെയര്‍ ടേക്കര്‍ - പ്ലസ്ടു, മള്‍ട്ടി ടാസ്‌ക് - അഞ്ചാം ക്ലാസ്, സെക്യൂരിറ്റി -പത്താം ക്ലാസ്. പ്രായപരിധി 30 വയസിന് മുകളില്‍. അപേക്ഷകള്‍ സുപ്പീരിയര്‍ ജനറല്‍ (എന്‍.ജി.ഓ) എഫ്.ഐ.എച്ച് ജനറലൈറ്റ്, പാലത്തറ, തട്ടാമല പി.ഒ കൊല്ലം 691020 വിലാസത്തില്‍ ജൂലൈ 18 നകം ലഭ്യമാക്കണം
2) തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ കരാറടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 27 വൈകിട്ട് 3 മണിക്കകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.rcctvm.gov.in
3)ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു. fcicherthala11@gmail.com എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 14 വൈകിട്ട് നാല് മണി.
4) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) ഒക്യുപേഷണൽ തെറാപ്പി ലക്ചറർ തസ്തികയിലേക്കും ഭിന്നശേഷി പ്രോജക്ടിനായി ഇൻഫർമേഷൻ ആൻഡ് റിസർച്ച് ഓഫീസർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. ലക്ചറർ തസ്തികയ്ക്കുള്ള അപേക്ഷ ജൂലൈ 21 ന് മുമ്പ് nishhr@nish.ac.in വിലാസത്തിൽ ഇമെയിൽ ചെയ്യണം.
http://nish.ac.in/others/career.
കൂടുതൽ വിവരങ്ങൾക്ക്: മുകളിൽ നോക്കുക, ഇൻഫർമേഷൻ ആൻഡ് റിസർച്ച് ഓഫീസർ തസ്തിക യിലേക്കുള്ള അഭിമുഖം ജൂലൈ 21 രാവിലെ 10 ന് നിഷിൽ നടക്കും.
5) തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റുഡന്റ് കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജിയിൽ എം.എ/എം.എസ്.സി യോഗ്യതയുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജൂലൈ 17 രാവിലെ 9.30 ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in,