അച്ചടി വകുപ്പിൽ വിവിധ അവസരങ്ങൾ
കേരള പബ്ലിക് സർവീസ് കമ്മീഷൻ (Kerala PSC) അച്ചടി വകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.1) വകുപ്പ്: അച്ചടി വകുപ്പ് (Printing Department).
2) തസ്തിക: കമ്പ്യൂട്ടർ ഗ്രേഡ് II.
പ്രായപരിധി: 18-36 വയസ്സ്. 02.01.1989 മുതൽ 01.01.2007 വരെ (ഇരുവശവും ഉൾപ്പെടെ) ജനിച്ചവർക്ക്അപേക്ഷിക്കാം.
ഇളവ്: SC/ST, OBC വിഭാഗക്കാർക്ക് നിയമപ്രകാരം പ്രായ ഇളവ് ലഭിക്കും.
ഉയർന്ന പ്രായപരിധി 50 വയസ്സിനെ മേൽ കവിയാൻ പാടില്ല.
യോഗ്യത:
എസ്എസ്എൽസി അല്ലെങ്കിൽ തുല്യ യോഗ്യത.(എ) അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള പ്രിന്റിങ് ടെക്‌നോളജിയിൽ ഡിപ്ലോമ, അല്ലെങ്കിൽ
(ബ) കമ്പോസിങ്, മെഷീൻ വർക്ക്, ബുക്ക് ബൈൻഡിങ് എന്നിവയിൽ കെജിടിഇ/എംജിടിഇ (ലോവർ) യോഗ്യത അല്ലെങ്കിൽ തുല്യ യോഗ്യത.
താല്പര്യമുള്ളവർ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (OTR) ചെയ്ത് അപേക്ഷിക്കുക.
നിർദ്ദേശങ്ങൾ:
User ID, password ഉപയോഗിച്ച് പ്രൊഫൈൽ ലോഗിൻ ചെയ്യുക.
Notification നമ്പർ 115/2025 സെർച്ച്.
ആദ്യമായി അപേക്ഷിക്കുന്നവർ OTR പൂർത്തിയാക്കുക.
അവസാന തീയതി: 16.07.2025