ആയുര്‍വേദ ആശുപത്രിയിൽ വിവിധ അവസരങ്ങൾ
വര്‍ക്കല ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് സാനിട്ടേഷൻ വര്‍ക്കർ തസ്തികയിൽ എച്ച് എം സി വഴി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത 10-ാം ക്ലാസ്സ്. ഉദ്യോഗാര്‍ത്ഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്കന്റ് ഫ്ലോറില്‍ പ്രവര്‍ത്തിയ്ക്കുന്ന കോണ്‍ഫറന്‍സ് ഹാളിൽ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെസ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂലൈ 23 രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം. പ്രായപരിധി 50 വയസ്സ്.
2) അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം
നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, ഗണിത ശാസ്ത്രം വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 25 രാവിലെ 10.30 ന് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.
3) അതിഥി അദ്ധ്യാപക
നിയമനത്തിനുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന യു ജി സി റെഗുലേഷൻ പ്രകാരം നിശ്ചിത യോഗ്യത നേടിയിട്ടുള്ള ഉദ്യോഗാർത്ഥികളും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അസ്സൽ രേഖകളും പകർപ്പുമായി അഭിമുഖത്തിന് പങ്കെടുക്കാം.
4)താല്‍ക്കാലിക നിയമനം.
കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ ഇലക്ട്രിക്കല്‍, വെല്‍ഡിങ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. അസല്‍ രേഖകള്‍ സഹിതം ജൂലൈ 21 രാവിലെ 10ന് അഭിമുഖത്തിന് പങ്കെടുക്കണം.
5)പോളിടെക്‌നിക്ക് കോളജില്‍ അഭിമുഖം.
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഒഴിവുളള മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍, മാത്തമാറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ ദിവസനവേതന അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കും. യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം ലക്ചറര്‍ - ബന്ധപ്പെട്ട വിഷയത്തിലുളള ഒന്നാം ക്ലാസ് ബിരുദം, മാത്തമാറ്റിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ - 55 ശതമാനം മാര്‍ക്കോടെ എം.എസ്.സി ബിരുദവും നെറ്റും.
യോഗ്യതയുടേയും ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാഡമിക് പ്രവൃത്തിപരിചയത്തിന്റെയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ 21 രാവിലെ 10ന് ഹാജരാകണം. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡ് എന്നിവ നിര്‍ബന്ധം.