ജലനിധിയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ

ജലനിധിയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ
ജലനിധിയിൽ മാനേജർ (ടെക്‌നിക്കൽ), സീനിയർ എൻജിനിയർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടുവർഷത്തെ സിവിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ കുടിവെള്ള പദ്ധതികൾ, സാനിട്ടേഷൻ & എന്നിവ ഡിസൈൻ ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള പ്രവർത്തി പരിചയവുമാണ് മാനേജർ തസ്തികയുടെ യോഗ്യത.

ഏഴുവർഷത്തെ സിവിൽ / മെക്കാനിക്കൽ എൻജിനിയറിങ്ങിൽ കുടിവെള്ള പദ്ധതികൾ സാനിട്ടേഷൻ & എന്നിവ ഡിസൈൻ ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലുമുള്ള പ്രവർത്തി പരിചയവുമാണ് സീനിയർ എൻജിനിയർ തസ്തികയുടെ യോഗ്യത.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി – ജൂലൈ 31 വൈകിട്ട് അഞ്ചുവരെ. വിശദ വിവരങ്ങൾക്ക്: 


2) തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ DIVINE പ്രോജക്ടിലെ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (A) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. പ്രായപരിധി 35 വയസോ അതിൽ താഴെയോ. നഴ്സിങ്/ ബോട്ടണി/ സുവോളജി/ ബയോടെക്നോളജി, മെഡിക്കൽ ലാബ് ടെക്നോളജി ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എസ്.സിയും ഗവേഷണ പദ്ധതികളിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

 യോഗ്യതയുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആഗസ്റ്റ് 5ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain