സർക്കാർ ഓഫീസുകളിൽ വിവിധ യോഗ്യതയുള്ളവർക്ക് അവസരങ്ങൾ.
1) തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 10 വൈകിട്ട് നാല് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.2) കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ഓഫീസിൽ നിലവിൽ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട് (ശമ്പള നിരക്ക് 43,400 – 91200 രൂപ) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ടിക്കുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഓഗസ്റ്റ് 14 വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്സസ് മിഡ് വൈവ്സ് കൗൺസിൽ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം.
3) ട്രേഡ് ഇന്‍സ്ട്രക്ടർ അഭിമുഖം.
കൃഷ്ണപുരം സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിംഗ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍സഹിതം ജൂലൈ 21ന് രാവിലെ 11ന് നടത്തുന്ന അഭിമുഖത്തിനെത്താം.
4) ക്ലേവർക്കർ അഭിമുഖം 22 ന്
തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ ഒഴിവുള്ള ക്ലേവർക്കർ തസ്തികയിൽ താല്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 22 രാവിലെ 10.30 ന് കോളേജ് ഓഫ് ഫൈൻ ആർട്സിൽ നടക്കും.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജനനത്തീയതി തെളിയിക്കുന്ന രേഖകളുമായി പ്രിൻസിപ്പാളിനു മുമ്പാകെ ഹാജരാകണം. രാവിലെ 10.30 നകം കോളേജിൽ റിപ്പോർട്ട് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ മാത്രമേ കൂടിക്കാഴ്ചയ്ക് അനുവദിക്കു. വിശദ
5) സ്റ്റാഫ് നഴ്സ് നിയമനം
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 വൈകിട്ട് 4വരെ. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും: www.rcctvm.gov.in.
6) ഡൈയിംഗ് മാസ്റ്റർ നിയമനം
പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിലെ ഖാദി ഡൈയിംഗ് സെന്ററിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഡൈയിംഗ് മാസ്റ്ററെ നിയമിക്കുന്നു.
അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെക്‌സ്റ്റൈയിൽ കെമിസ്ട്രി/ ടെക്‌സ്റ്റൈയിൽ ടെക്‌നോളജി/ ഹാന്റ്ലൂം ടെക്‌നോളജിയിൽ നേടിയ ത്രിവൽസര ഡിപ്ലോമ, ഖാദി ഹാന്റ്ലൂം ഡൈയിംഗ് മേഖലയിൽ പത്ത് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ ജൂലൈ 26 നകം ഡയറക്ടർ, പയ്യന്നൂർ ഖാദി കേന്ദ്രം, പയ്യന്നൂർ - 670307 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
7) അനസ്‌തേഷ്യ സ്‌പെഷ്യലിസ്റ്റ് നിയമനം
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അനസ്തേഷ്യ സ്‌പെഷ്യലിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത എം.ബി.ബി.എസ് ബിരുദവും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ജൂലൈ 18ന് രാവിലെ 10:30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം.