പത്താം ക്ലാസ് ഉള്ളവർക്ക് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ അവസരങ്ങൾ.

പത്താം ക്ലാസ് ഉള്ളവർക്ക് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ അവസരങ്ങൾ.

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ  അവസരം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് പുതുതായി 2119 ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. താൽപര്യമുള്ളവർ ആഗസ്റ്റ് 07ന് മുൻപായി അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 2119 ഒഴിവുകൾ. 

1) വാർഡൻ (1676 ഒഴിവ്).
2) മലേറിയ ഇൻസ്‌പെക്ടർ (37) ഒഴിവ്.
3)ആയുർവേദിക് ഫാർമസിസ്റ്റ് (8) ഒഴിവ്.
 4)പിജിടി (ഹോർട്ടികൾച്ചർ 1 അഗ്രികൾചർ5, എൻജിനീയറിങ് ഗ്രാഫിക്‌സ്7,സാൻസ്‌ക്രിട് 25, ഇംഗ്ലിഷ് 93) ഒഴിവ്.
5)ഡൊമസ്റ്റിക് സയൻസ് ടീച്ചർ (26) ഒഴിവ്.
6) അസിസ്റ്റന്റ് (120) ഒഴിവ്.
7)ടെക്‌നിഷ്യൻ (70) ഒഴിവ്.
8)ഫാർമസിസ്റ്റ് (ആയുർവേദ 19) ഒഴിവ്.
9)ലബോറട്ടറി ടെക്‌നിഷ്യൻ (30) ഒഴിവ്.
10)സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി1, മൈക്രോബയോളജി1) ഒഴിവ്.

പ്രായപരിധി 18 വയസിനും 27 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 


1)വാർഡൻ
1676 ഒഴിവുകളിലേക്കാണ് വാർഡൻമാരെ നിയമിക്കുന്നത്. പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത. 

2) അസിസ്റ്റന്റ്
വിവിധ അസിസ്റ്റന്റ് തസ്തികകളിൽ 120 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്, പ്ലസ് ടു സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓപ്പറേഷൻ റൂം അസിസ്റ്റന്റ് കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അവസരം. 

3) പിജിടി ഇംഗ്ലീഷ്
93 ഒഴിവുകളാണുള്ളത്. ഇംഗ്ലീഷിൽ പിജി, ബിഎഡ് അല്ലെങ്കിൽ ബിഎ ബിഎഡ്/ ബിഎസ് സി ബിഎഡ്/ ഇന്റഗ്രേറ്റഡ് ബിഎഡ്, എംഎഡ് ഉള്ളവർക്ക് അവസരം. 

4) ടെക്‌നീഷ്യൻ.
ആകെ 70 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ഓപ്പറേഷൻ റൂം അസിസ്റ്റന്റ് കോഴ്‌സ് ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പരിചയം ആവശ്യമാണ്. 

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. 100 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾ, വിമുക്ത ഭടൻമാർ, ഭിന്നശേഷിക്കാർ, എസ്.സി, എസ്.ടി എന്നിവർക്ക് അപേക്ഷ ഫീസില്ല. 

വിശദമായ നോട്ടിഫിക്കേഷൻ, അപേക്ഷ രീതി എന്നിവ വെബ്‌സൈറ്റിലുണ്ട്. വെബ്‌സൈറ്റ്: https://dsssb.delhi.gov.in സന്ദർശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain