ക്ലീൻ കേരള കമ്പനിയിൽ വിവിധ അവസരങ്ങൾ.

ക്ലീൻ കേരള കമ്പനിയിൽ വിവിധ അവസരങ്ങൾ.
കേരള സര്‍ക്കാര്‍ സ്ഥാപനമായ ക്ലീന്‍ കേരള കമ്പനിയില്‍  അവസരം. കമ്പനി സെക്രട്ടറി തസ്തികയിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 20 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. 

ക്ലീന്‍ കേരള കമ്പനിയില്‍ കമ്പനി സെക്രട്ടറി - കം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റിക്രൂട്ട്‌മെന്റ്. ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനം. തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലേക്ക്  നിയമനം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 60,410 വരെ ശമ്പളം ലഭിക്കും. പ്രായപരിധി
50 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സമാന തസ്തികയില്‍ വിരമിച്ചവര്‍ക്ക് 65 വയസ് വരെ ആവാം.


യോഗ്യതബികോം കൂടെ ACF അല്ലെങ്കില്‍ FCS. സിഎ OR ഐസിഡബ്ല്യൂ ഐ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 
കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തെ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 

താല്‍പര്യമുള്ളവര്‍ ക്ലീന്‍ കേരള കമ്പനി വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് താഴെ നല്‍കിയ ഡോക്യുമെന്റുകള്‍ സഹിതം ജൂലൈ 20ന് മുന്‍പായി അപേക്ഷ നല്‍കണം. ഓഫ് ലൈനായി തപാല്‍ / കൊറിയര്‍ മുഖേന 'Managing Director, Clean Kerala Company Limited, State Municipal House, Vazhuthacaud, Thiruvananthapuram - 10'. എന്ന വിലാസത്തിലേക്ക് അയക്കണം.


അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. ഇന്റര്‍വ്യൂ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain